നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Love Tamil remake | ഷൈൻ ടോം ചാക്കോയുടെ വേഷത്തിൽ വിജയ് സേതുപതി; 'ലവ്' തമിഴ് റീമേക് ഉണ്ടാവുമെന്ന് സൂചന

    Love Tamil remake | ഷൈൻ ടോം ചാക്കോയുടെ വേഷത്തിൽ വിജയ് സേതുപതി; 'ലവ്' തമിഴ് റീമേക് ഉണ്ടാവുമെന്ന് സൂചന

    Vijay Sethupathi to reprise the role of Shine Tom Chacko in Love Tamil remake | തമിഴിലെ ഒരു വമ്പൻ നിർമ്മാണ കമ്പനി കരാർ ഉറപ്പിച്ച ചിത്രത്തിൽ ഷൈൻ ടോം ചാക്കോ കൈകാര്യം ചെയ്ത നായക വേഷത്തിലേക്ക് വിജയ് സേതുപതി എത്തും എന്നാണ് സൂചനകൾ

    വിജയ് സേതുപതി, ഷൈൻ ടോം ചാക്കോ

    വിജയ് സേതുപതി, ഷൈൻ ടോം ചാക്കോ

    • Share this:
      കോവിഡ് റിലീസുകളിൽ വളരെയധികം നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോയും രജിഷ വിജയനും പ്രധാന വേഷത്തിലെത്തിയ ലവ്.

      ആഷിക് ഉസ്മാന്റെ നിർമ്മാണത്തിൽ ടോക്സിക് റിലേഷൻഷിപ്പുകളുടെ പ്രശ്ങ്ങളെ കുറിച്ചു സംസാരിച്ച ചിത്രം ബ്ലാക്ക് കോമഡി സൈക്കോളജിക്കൽ വിഭാഗത്തിലുള്ള സിനിമയായിരുന്നു.

      ഇപ്പോൾ ലവ് തമിഴ് പതിപ്പ് ഒരുങ്ങുന്നു എന്ന വാർത്തകളാണ് പുറത്തു വരുന്നത്. തമിഴിലെ ഒരു വമ്പൻ നിർമ്മാണ കമ്പനി കരാർ ഉറപ്പിച്ച ചിത്രത്തിൽ ഷൈൻ ടോം ചാക്കോ കൈകാര്യം ചെയ്ത നായക വേഷത്തിലേക്ക് വിജയ് സേതുപതി എത്തും എന്നാണ് സൂചനകൾ. ഒപ്പം മികച്ച അഭിനേതാക്കൾ കൂടി അണിനിരക്കുന്ന തമിഴ് പതിപ്പ് ഉടൻ ഉണ്ടാകും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

      ഇന്നത്തെ സമൂഹത്തിന്റെ ടോക്സിക് റിലേഷിപ്പ് പ്രശ്ങ്ങളും ദാമ്പത്യവും കൈകാര്യം ചെയ്ത സിനിമ മികച്ചൊരു സൈക്കോളജിക്കൽ ത്രില്ലർ അനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നു.

      രജിഷ വിജയൻ, ഷൈൻ ടോം ചാക്കോ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ലോക്ക്ഡൗണിന് ശേഷം തിയേറ്ററുകളിൽ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. 2020 ഒക്ടോബർ 15ന് ഈ ചിത്രം യു.എ.ഇ., ജി.സി.സി. രാജ്യങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. ലോക്ക്ഡൗണിന് ശേഷം ചിത്രീകരണം ആരംഭിച്ച് പൂർത്തിയാക്കി എന്ന പ്രത്യേകതയുമുണ്ട്. 2020 ജൂൺ 22ന് ആരംഭിച്ച ചിത്രം ജൂലൈ 15നാണ് പൂർത്തിയാക്കിയത്.

      ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ, വീണ നന്ദകുമാർ, സുധി കോപ്പ, ഗോകുലൻ, ജോണി ആന്റണി എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു.



      സമാന രീതിയിൽ ലോക്ക്ഡൗണിന് ശേഷം ആരംഭിച്ച് പൂർത്തിയാക്കിയ ഫഹദ് ഫാസിൽ ചിത്രം 'സീ യു സൂൺ' ഡിജിറ്റൽ റിലീസ് വഴി പുറത്തെത്തിയിരുന്നു.

      2020ലെ ലോക്ക്ഡൗൺ ആരംഭിച്ച ശേഷമാണ് മലയാള സിനിമയിൽ ഡിജിറ്റൽ റിലീസ് എന്ന രീതി അവലംബിച്ചു തുടങ്ങിയത്. ജയസൂര്യ ചിത്രം 'സൂഫിയും സുജാതയുമായിരുന്നു' തുടക്കം. അതിനു ശേഷം ദുൽഖർ സൽമാൻ നിർമ്മാതാവായ 'മണിയറയിലെ അശോകൻ', 'സീ യു സൂൺ' തുടങ്ങിയ ചിത്രങ്ങളാണ് ആമസോൺ പ്രൈമിലും നെറ്ഫ്ലിക്സിലുമായി പ്രദർശനത്തിനെത്തിയത്. ടൊവിനോ തോമസ് നായകനും നിർമ്മാതാവുമായ 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' മലയാള സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി ടി.വി.യിൽ റിലീസ് ചെയ്ത ചിത്രമാണ്. ഓണം റിലീസായാണ് ചിത്രം ഏഷ്യാനെറ്റിൽ പ്രദർശനത്തിനെത്തിയത്.

      നിലവിൽ ഫഹദ് ഫാസിൽ ചിത്രം 'ജോജി'യാണ് ഡിജിറ്റൽ റിലീസ് ചെയ്ത ഏറ്റവും പുതിയ മലയാള ചിത്രം. വീണ്ടും പ്രതിസന്ധി ആരംഭിച്ചതിനാൽ പ്രദർശനത്തിലുണ്ടായിരുന്ന ചിത്രങ്ങൾ വരെ തിയേറ്ററുകളിൽ നിന്നും പിൻവലിച്ചിരിക്കുകയാണ്. ചില ചിത്രങ്ങളുടെ ഷൂട്ടിംഗ് നിർത്തി വച്ചിട്ടുമുണ്ട്.

      Summary: Malayalam movie Love gets a Tamil remake. Vijay Sethupathi is likely to play the male lead
      Published by:user_57
      First published:
      )}