96 ലൂടെ തമിഴ്-മലയാളി പ്രേക്ഷകർക്ക് ഒരുപോലെ പ്രിയങ്കരനായ വിജയ് സേതുപതി നിലവിൽ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സ്കെച്ച് സംവിധായകൻ വിജയ് ചന്ദർ ആണ്. ഒരു മാസ്സ് എന്റർടൈനറായി ആവും ചിത്രം ഒരുങ്ങുക. റാഷി ഖന്ന, നിവേദ പേതുരാജ് എന്നിവർ നായികമാരായെത്തും. ചിത്രത്തിന് സംഘ തമിഴൻ എന്ന് പേരിട്ടു. മക്കൾ സെൽവൻ എന്നാണ് വിജയ് സേതുപതിയുടെ ഓമനപ്പേര്.
ഒരു ട്രാൻസ്ജെൻഡറായി വിജയ് സേതുപതി വേഷമിടുന്ന തമിഴ് ചിത്രം സൂപ്പർ ഡീലക്സ് നാളെ തിയേറ്ററുകളിലെത്തും. ത്യാഗരാജൻ കുമാരരാജയാണ് സംവിധാനം. ഫഹദ് ഫാസിൽ, സമാന്ത അക്കിനേനി, രമ്യ കൃഷ്ണൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. പി.എസ്. വിനോദ്, നീരവ് ഷാ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം.
ജയറാമിനൊപ്പം മാർക്കോണി മത്തായിയെന്ന ചിത്രത്തിലൂടെ വിജയ് സേതുപതി മലയാള സിനിമയിൽ പ്രവേശിക്കുകയാണ്. സനിൽ കളത്തിൽ സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ ഒരു പ്രത്യേക വേഷത്തിലാവും വിജയ് സേതുപതിയെത്തുക. പേര് സൂചിപ്പിക്കും പോലെ റേഡിയോക്ക് പ്രാധാന്യമുള്ള വിഷയമാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Petta movie, Super Deluxe Tamil movie, Tamil movie, Vijay sethupathi