നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • സിങ്കം സിമ്പിൾ ആയി താൻ വരുവേൻ; ലാളിത്യത്തിന്റെ പര്യായമായി വിജയ് സേതുപതി

    സിങ്കം സിമ്പിൾ ആയി താൻ വരുവേൻ; ലാളിത്യത്തിന്റെ പര്യായമായി വിജയ് സേതുപതി

    Vijay Sethupathi's look in a starry meeting gaining attention | അടിപൊളി ലുക്കിൽ മലയാളി നടി പാർവതി തിരുവോത്തും ഉണ്ട്

    മറ്റു താരങ്ങൾക്കൊപ്പം വിജയ് സേതുപതി

    മറ്റു താരങ്ങൾക്കൊപ്പം വിജയ് സേതുപതി

    • Share this:
      തനി മലയാളിയായി, മുണ്ട് ചുറ്റി അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ റെഡ് കാർപ്പെറ്റിൽ നടന്ന മലയാളികളുടെ സ്വന്തം ജോജു ജോർജിനെ പ്രേക്ഷകർ ഇരുകയ്യും നീട്ടി ആർപ്പുവിളികളോടെ സ്വീകരിച്ചിരുന്നു. അടുത്ത ഊഴം മക്കൾ സെൽവൻ വിജയ് സേതുപതിക്കാണ്.

      ബോളിവുഡ് താരങ്ങളായ ആയുഷ്മാൻ ഖുറാന, ആലിയ ഭട്ട്, ദീപിക പദുക്കോൺ, രൺവീർ സിംഗ് തെന്നിന്ത്യൻ സിനിമാ താരങ്ങളായ - തമിഴ് നടൻ വിജയ് സേതുപതി, അർജുൻ റെഡ്ഡി താരം വിജയ് ദേവേരക്കൊണ്ട, നടി പാർവതി തിരുവോത്ത്, മുതിർന്ന ബോളിവുഡ് നടൻ മനോജ് ബാജ്‌പായ് എന്നിവർ ഒരൊറ്റ ഫ്രെയിമിനായി ഒത്തുചേർന്ന ചിത്രം ഇപ്പോൾ ഓൺലൈനിൽ ഹിറ്റാണ്.

      എല്ലാവരും അടിപൊളി വേഷത്തിൽ അണിനിരന്നപ്പോൾ, തനി ഒരുവനായി തമിഴ് മണ്ണിന്റെ മകൻ വിജയ് സേതുപതി ലാളിത്യത്തിന്റെ പര്യായമായി ഇവർക്കൊപ്പം കൂടി. ആഡംബരമേതുമില്ലാതെ സാധാരണ വേഷത്തിൽ വന്ന വിജയ് സേതുപതി എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. ഒരു അനൗദ്യോഗിക ചർച്ചക്കാണത്രെ ഇവർ ഒത്തുകൂടിയത്. എന്തായാലും വിജയ് സേതുപതിയെ സ്നേഹം കൊണ്ട് വാരിപുണരുകയാണ് സോഷ്യൽ മീഡിയ.



      First published:
      )}