• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'വിജയ് സൂപ്പറും പൗർണമിയും' പൂർത്തിയായി

Gowthamy GG | news18
Updated: September 4, 2018, 10:56 AM IST
'വിജയ് സൂപ്പറും പൗർണമിയും' പൂർത്തിയായി
Gowthamy GG | news18
Updated: September 4, 2018, 10:56 AM IST
ബൈസൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്കു ശേഷം ആസിഫ് അലിയും ജിസ് ജോയിയും ഒന്നിക്കുന്ന 'വിജയ് സൂപ്പറും പൗർണമിയും' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. പാക് അപ്പ് എന്ന ബോർഡിനൊപ്പം സംവിധായകനും ആസിഫും ബാലു വർഗീസും നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മായാനദി, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ന്യൂ സൂര്യ ഫിലിംസിന്റെ ബാനിൽ എകെ സുനിലാണ് ചിത്രം നിർമ്മിക്കുന്നത്. കോമഡി റൊമാന്റിക് എന്റർടൈൻമെന്റാണ് ചിത്രം. കെപിഎസി ലളിത, രൺജി പണിക്കർ, സിദ്ധിഖ്, ബാലു വർഗീസ്, അജു വർഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ചിത്രം ഡിസംബറിൽ റിലീസ് ചെയ്യുമെന്നാണ് സൂചനകൾ. മംമ്ത മോഹൻദാസിനെയാണ് ആദ്യം നായികയായി പരിഗണിച്ചിരുന്നത്. എന്നാൽ പിന്നീട് ഐശ്വര്യയെ തിരഞ്ഞെടുക്കുകയായിരുന്നു.
First published: September 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍