നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വിജയ് സൂപ്പറും പൗർണ്ണമിയും ട്രെയ്‌ലർ

  വിജയ് സൂപ്പറും പൗർണ്ണമിയും ട്രെയ്‌ലർ

  • Share this:
   യുവാക്കളായ മക്കളുള്ള കുടുംബങ്ങളിലെ രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള മുഹൂർത്തങ്ങളുമായി
   ആസിഫ് അലി നായകനാവുന്ന ഏറ്റവും പുതിയ ചിത്രം വിജയ് സൂപ്പറും പൗർണ്ണമിയും ട്രെയ്‌ലർ പുറത്തിറങ്ങി. ഐശ്വര്യ ലക്ഷ്മിയാണ് നായിക. ബൈസിക്കിൾ തീവ്സ്, സൺ‌ഡേ ഹോളിഡേ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിസ് ജോയിയുമായി കൂട്ട് ചേർന്നുള്ള മൂന്നാമത് ആസിഫ് ചിത്രമാണിത്. കുടുംബ പ്രേക്ഷകർക്കായുള്ള പ്രണയ കഥയാവും ചിത്രം പറയുക. ഒപ്പം സമൂഹത്തിനൊരു നല്ല സന്ദേശം കൈമാറുന്നതുമാവും ചിത്രം.   പുതുച്ചേരി, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. സിദ്ദിഖ്, അജു വർഗീസ്, രഞ്ജി പണിക്കർ, ദേവൻ, ബാലു വർഗീസ്, ശാന്തി കൃഷ്ണ, കെ.പി.എ.സി ലളിത, എന്നിവർ മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. നിർമ്മാണം എ.കെ. സുനിൽ.

   കക്ഷി അമ്മിണി പിള്ള, ഉണ്ട, വൈറസ്, ടൊവിനോയും പാർവതിയും ഒപ്പം വേഷമിടുന്ന ഉയരെ എന്നിവയാണ് ആസിഫ് അലിയുടെ മറ്റു ചിത്രങ്ങൾ. ഉണ്ടയിൽ ഒഴികെ മറ്റു ചിത്രങ്ങളിലെല്ലാം നായക വേഷമാണ്. മന്ദാരമാണ് തിയേറ്ററിലെത്തിയ ആസിഫിന്റെ ഏറ്റവും പുതിയ ചിത്രം. ഫഹദ് ഫാസിൽ നായകനായ വരത്തനിലെ നായികയായിരുന്നു ഐശ്വര്യ ലക്ഷ്മി.

   First published:
   )}