• HOME
  • »
  • NEWS
  • »
  • film
  • »
  • Salmon 3D | എട്ട് ഭാഷകളിൽ ട്രെയ്‌ലർ റിലീസുമായി വിജയ് യേശുദാസ് നായകനാവുന്ന 'സാല്‍മൺ 3D'

Salmon 3D | എട്ട് ഭാഷകളിൽ ട്രെയ്‌ലർ റിലീസുമായി വിജയ് യേശുദാസ് നായകനാവുന്ന 'സാല്‍മൺ 3D'

വിവിധ ഇന്ത്യന്‍ ഭാഷകളിലെ അഭിനേതാക്കള്‍ സാല്‍മണില്‍ വേഷമിട്ടിട്ടുണ്ട്

സാല്‍മൺ 3D

സാല്‍മൺ 3D

  • Share this:
വിജയ് യേശുദാസ് (Vijay Yesudas) നായകനാവുന്ന പാന്‍ ഇന്ത്യൻ ചിത്രമായ 'സാല്‍മൺ 3D'യുടെ (Salmon 3D) ട്രെയ്‌ലര്‍ ദീപാവലി ദിനത്തിൽ റിലീസായി. ഇന്ത്യയിലെ ഏഴ് ഭാഷകളില്‍ പുറത്തിറങ്ങുന്ന സാല്‍മണിന്റെ ട്രെയ്‌ലര്‍ ഇംഗ്ലീഷ് ഉള്‍പ്പെടെ എട്ട് ഭാഷകളിലാണ് റിലീസായത്. ഹോളിവുഡ് സിനിമകള്‍ക്ക് ശബ്ദം നൽകുന്നവരാണ് 'സാല്‍മണ്‍' ഇംഗ്ലീഷ് ട്രെയ്‌ലറിൽ ഡബ്ബ് ചെയ്തിരിക്കുന്നത്.

1984ല്‍ പുറത്തിറങ്ങിയ മൈഡിയര്‍ കുട്ടിച്ചാത്തന് ശേഷം ആദ്യമായാണ് ഒറിജിനല്‍ ത്രി ഡി ക്യാമറയില്‍ മറ്റൊരു സിനിമ ചിത്രീകരിക്കുന്നതെന്ന പ്രത്യേകതയുണ്ട് സാല്‍മണിന് എന്ന് അണിയറക്കാർ. മൈഡിയര്‍ കുട്ടിച്ചാത്തന്റെ 38 വര്‍ഷങ്ങള്‍ക്കിപ്പുറം ഹൃദയം തൊടുന്ന ദൃശ്യവിസ്മയമൊരുക്കുകയാണ് 'സാല്‍മണ്‍ 3D'.

വിജയ് യേശുദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാല്‍മണിന്റെ കഥ സൗഹൃദത്തിന്റേയും ബന്ധങ്ങളുടേയും ഊഷ്മളതയിലൂടെയാണ് മുമ്പോട്ടു പോകുന്നത്. തമിഴിന് പുറമേ മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി, ബംഗാളി ഭാഷകളിലാണ് 'സാല്‍മണ്‍ 3D' പുറത്തിറങ്ങുന്നത്.

വിവിധ ഇന്ത്യന്‍ ഭാഷകളിലെ അഭിനേതാക്കള്‍ സാല്‍മണില്‍ വേഷമിട്ടിട്ടുണ്ട്. സാല്‍മണിൽ നിന്നും പുറത്തിറങ്ങിയ ഗാനം 'കാതലന്‍ കവിതൈയേ...' ഇതിനകം ഒന്നരക്കോടിയോളം പേരാണ് യൂട്യൂബില്‍ മാത്രം കണ്ടത്. ട്രെന്‍ഡിംഗായ ഗാനം ഒന്‍പത് ലക്ഷത്തിലേറെ പേരാണ് ഇതിനകം റീല്‍സ് ചെയ്തത്. എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'സാല്‍മണ്‍' ഉടൻ പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.- എ.എസ്. ദിനേശ്.



Also read: Autorickshawkkarante Bharya | ഓട്ടോ ഓടിക്കുന്ന 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'; സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ ചിത്രത്തിന്റെ ട്രെയ്‌ലർ

സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu), ആൻ അഗസ്റ്റിൻ (Ann Augustine) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന 'ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ' (Autorickshawkkarante Bharya) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒക്ടോബർ 28ന് ചിത്രം പ്രദർശനത്തിനെത്തും.

എഴുത്തുകാരന്‍ എം. മുകുന്ദൻ ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് 'ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ'. എം മുകുന്ദന്‍റെ തന്നെ പ്രശസ്‌ത നോവലായ 'ഓട്ടോറിക്ഷാക്കരന്‍റെ ഭാര്യ' എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരമായ ഈ ചിത്രത്തിൽ കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദൽ തുടങ്ങിയവരും അഭിനയിക്കുന്നു.

ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി. അബ്‌ദുല്‍ നാസർ, ബേനസീർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൻ. അഴകപ്പൻ നിർവ്വഹിക്കുന്നു. പ്രഭാ വർമ്മയുടെ വരികൾക്ക് ഔസേപ്പച്ചനാണ് സംഗീതം പകരുന്നത്.

Summary: Vijay Yesudas movie Salmon 3D had a grand launch of its trailer in eight different languages including English. Salmon 3D is projected as a pan-Indian release
Published by:user_57
First published: