• HOME
  • »
  • NEWS
  • »
  • film
  • »
  • ഈ ചിത്രത്തിലെ മഞ്ഞ ഷർട്ട് ഇട്ട 'ഫ്രീക്കനെ' തിരിച്ചറിഞ്ഞ സോഷ്യൽ മീഡിയ ഞെട്ടി

ഈ ചിത്രത്തിലെ മഞ്ഞ ഷർട്ട് ഇട്ട 'ഫ്രീക്കനെ' തിരിച്ചറിഞ്ഞ സോഷ്യൽ മീഡിയ ഞെട്ടി

This trendy look of an actor is taking the internet by storm | ബ്രദേഴ്‌സ് ഡേയുടെ സെറ്റിൽ ആണ് ഈ ചിത്രം എടുത്തിരിക്കുന്നത്

പുതിയ ലുക്കിലെ ചിത്രം

പുതിയ ലുക്കിലെ ചിത്രം

  • Share this:
    ഈ ചിത്രം സോഷ്യൽ മീഡിയയിൽ സംസാര വിഷയമായി നിറഞ്ഞു നിൽക്കുകയാണ്. യുവ നടൻ പൃഥ്വിരാജിനും ധർമ്മജൻ ബോൾഗാട്ടിക്കും ഒപ്പം കൂളിംഗ് ഗ്ലാസ് വച്ച് നിൽക്കുന്ന 'ഫ്രീക്കൻ' എന്ന മട്ടിലാണ് പ്രചരിക്കുന്ന ചിത്രങ്ങളിലെ ക്യാപ്‌ഷൻ. സൂം ചെയ്തു നോക്കിയവർക്ക് പോലും കാര്യം പിടികിട്ടാൻ സമയം എടുത്തു എന്ന് വേണം പറയാൻ. ഒടുവിൽ സോഷ്യൽ മീഡിയ ആ കണ്ടെത്തൽ നടത്തി. ഗോവയിൽ പോയി വന്ന കുട്ടന്റച്ഛൻ. ഓർമ്മയില്ലേ ബാംഗ്ലൂർ ഡേയ്സിലെ ആ കഥാപാത്രത്തെ? അതെ, വിജയരാഘവൻ തന്നെ. എപ്പോഴും മുടി പിറകോട്ടു ചീകി അമ്മാവൻ നോട്ടവുമായി നിൽക്കുന്ന ഭാവത്തിൽ കണ്ടിട്ടുള്ള താരത്തെ കണ്ടവർ ഞെട്ടി എന്ന് പറയേണ്ട കാര്യമില്ലല്ലോ. ബ്രദേഴ്‌സ് ഡേയുടെ സെറ്റിൽ ആണ് ഈ ചിത്രം എടുത്തിരിക്കുന്നത്.



     




    View this post on Instagram




     

    ഗോവയിൽ പോയ കുട്ടന്റെ അച്ഛൻ #vijayaraghavan ♥️


    A post shared by Mallu Reposts (@mallureposts) on






    നടൻ കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. പൃഥ്വിരാജ് സുകുമാരന്‍ ലൂസിഫറിന് ശേഷം വെള്ളിത്തിരയിലെത്തുന്ന ബ്രദേഴ്സ് ഡേ ഒരു ഫാമിലി എന്റര്‍ടെയിനറായിരിക്കും. ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ മാർട്ടിൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്‌. ഛായാഗ്രഹണം ജിത്തു ദാമോദർ നിര്‍വഹിക്കുന്നു. നിർമ്മാണം ലിസ്റ്റിൻ സ്റ്റീഫൻ. 4 മ്യൂസിക്കിലൂടെ നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിൽ മികച്ചൊരു വേഷം അവതരിപ്പിച്ചത് ഷാജോൺ ആയിരുന്നു.

    First published: