HOME » NEWS » Film » MOVIES VIJEESH MANI TO DIRECT A MOVIE FROM BAAHUBALI FAME VIJAYENDRA PRASAD

ബാഹുബലിയുടെ രചയിതാവ് വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയിൽ മലയാളിയായ വിജീഷ് മണി സംവിധാനം ചെയ്യുന്നു

Vijeesh Mani to direct a movie from Baahubali fame Vijayendra Prasad | കെ. വി. വിജയേന്ദ്രപ്രസാദ് RRRന് ശേഷം തിരക്കഥയെഴുതുന്ന പുതിയ സിനിമ സംവിധാനം ചെയ്യുന്നത് മലയാളിയായ വിജീഷ് മണി

News18 Malayalam | news18-malayalam
Updated: July 19, 2021, 11:35 AM IST
ബാഹുബലിയുടെ രചയിതാവ് വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയിൽ  മലയാളിയായ വിജീഷ് മണി സംവിധാനം ചെയ്യുന്നു
വിജയേന്ദ്ര പ്രസാദും വിജീഷ് മണിയും
  • Share this:
ബാഹുബലി, ബജ്റംഗി ഭായിജാൻ, മണികർണിക, ഈച്ച, മഗധീര, ആർആർആർ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ കെ. വി. വിജയേന്ദ്രപ്രസാദ് RRRന് ശേഷം തിരക്കഥയെഴുതുന്ന പുതിയ സിനിമ സംവിധാനം ചെയ്യുന്നത് മലയാളിയായ വിജീഷ് മണി.

ഐ.എം. വിജയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'മ് മ് മ്' (സൗണ്ട് ഓഫ് പെയിൻ) എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് വിജീഷ് മണി.

കഴിഞ്ഞ മൂന്നു വർഷമായി വിജീഷ് മണി തന്റെ ഈ സ്വപ്ന ചിത്രത്തിന്റെ പിന്നിലായിരുന്നു. പുരാതന അയോധനകലകൾക്ക് പ്രാധാന്യം ആറാം നൂറ്റാണ്ടിന്റെ വീര സാഹസിക കഥ പറയുന്ന ഈ ചിത്രം ഇന്ത്യൻ ഭാഷകളിലും, ചൈനീസ് ഭാഷയിലുമായി നിർമ്മിക്കുന്നതാണ്.

"കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഷൂട്ടിംഗ് തുടങ്ങാനുള്ള അനുമതി സർക്കാർ അനുവദിച്ച സാഹചര്യത്തിൽ ഈ ബിഗ് ബജറ്റ് ചിത്രം കേരളത്തിൽ തന്നെ തുടങ്ങാനാണ് തീരുമാനം," സംവിധായകൻ വിജീഷ് മണി പറഞ്ഞു.

ബാഹുബലി ഷൂട്ട് ചെയ്ത അവരുടെ പ്രിയ ലോക്കേഷൻസായ ചാലക്കുടി, കണ്ണൂർ കണ്ണവം ഫോറസ്റ്റ് എന്നിവിടങ്ങളിലാണ് ഈ ചിത്രത്തിന്റെയും ആരംഭം. ചൈനയുമായി കൂടുതൽ ബന്ധമുള്ള പ്രമേയമായതിനാൽ ഇന്ത്യൻ താരങ്ങൾക്കൊപ്പം ചൈനീസ് താരങ്ങൾക്കും ഈ ചിത്രത്തിൽ ഏറേ പ്രാധാന്യമുണ്ട്.

നീണ്ട മൂന്നു വർഷത്തെ കാത്തിരിപ്പിനു ശേഷം രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദുമൊത്തുള്ള ചിത്രം കേരളത്തിൽ തന്നെ ആദ്യം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് സംവിധായകൻ വിജീഷ് മണി.

മലയാള ചിത്രങ്ങൾ ഇപ്പോൾ ഷൂട്ടിംഗിനായി അന്യ സംസ്ഥാനങ്ങളിലേക്ക് പോകുമ്പോൾ, തെലുങ്കിൽ നിന്നും കേരളത്തിലേക്ക് ചിത്രീകരണത്തിനായി വരുന്നത് ഇന്നത്തെ സാഹചര്യത്തിൽ മലയാള ചലച്ചിത്ര പ്രവർത്തകർക്ക് വലിയൊരു സഹായകമായിരിക്കും എന്ന് അണിയറക്കാർ പ്രത്യാശിക്കുന്നു. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.

Also read: പ്രിയംവദ കൃഷ്ണൻ നായികയാവുന്ന 'അപർണ്ണ ഐ.പി.എസ്.'

ലാസി എന്റർടൈൻമെന്റിന്റെ ബാനറിൽ വി.എം. ലത്തീഫ് നിർമ്മിച്ച് പ്രിയംവദ കൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി സാദിഖ് നെല്ലിയോട്ട് സംവിധാനം ചെയ്യുന്ന 'അപർണ ഐ.പി.എസ്.' എന്ന കുറ്റാന്വേഷണ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മേജർ രവി, ഒമർ ലുലു, ഇർഷാദ്, ഗിന്നസ് പക്രു, സന്തോഷ് കീഴാറ്റൂർ, അനു സിത്താര, സുരഭി ലക്ഷ്മി, നവാസ് വള്ളിക്കുന്ന്, കാർത്തിക് പ്രസാദ്, ലച്ചു അന്ന രാജൻ, ഡയാന ഹമീദ് എന്നിവരുടെ ഫെയ്സ്ബുക്ക് പേജുകളിലൂടെ റിലീസായീ.

വിനോദ് കോവൂർ, നീനാ കുറുപ്പ്, ബിനോയ്, അഖിൽ പ്രഭാകർ, ഡിസ്നി ജെയിംസ്, പ്രകാശ് പയ്യാനിക്കൽ, സതീഷ് അമ്പാടി,ബിന്ദു പ്രവീൺ, രഞ്ജിനി മുരളി, ദേവി കൃഷ്ണ, ബെനി സുമിത്ര, ഹർഷ അരുൺ, വർമ്മ ജി, നിഷാദ് കല്ലിങ്ങൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ടൈറ്റിൽ റോളിൽ സംസ്ഥാന പുരസ്കാര ജേതാവ് പ്രിയംവദ കൃഷ്ണൻ അഭിനയിക്കുന്ന 'അപർണ ഐ.പി.എസ്.' എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സാദിഖ് സുധി എഴുതുന്നു. ക്രിസ്റ്റി ജോർജ്ജ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.
Published by: user_57
First published: July 19, 2021, 11:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories