നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ചെമ്പൈ വൈദ്യനാഥ ഭാഗവതരായി താര രാജാവ്; പുതിയ ചിത്രത്തിൽ മോഹൻലാൽ ഇങ്ങനെ?

  ചെമ്പൈ വൈദ്യനാഥ ഭാഗവതരായി താര രാജാവ്; പുതിയ ചിത്രത്തിൽ മോഹൻലാൽ ഇങ്ങനെ?

  Vijith Nambiar shares a glimpse of how Mohanlal may appear in the Chembai Vaidyanatha Bhagavathar biopic | അമ്പരപ്പിക്കുന്ന വേഷപ്പകർച്ചയുമായി മോഹൻലാൽ വീണ്ടും

  ചെമ്പൈ ആയി മോഹൻലാൽ

  ചെമ്പൈ ആയി മോഹൻലാൽ

  • Share this:
   'മുന്തിരി മൊഞ്ചൻ' എന്ന കന്നി ചിത്രത്തിലൂടെ സംവിധായകനായി എത്തിയെങ്കിലും വിജിത് നമ്പ്യാർ ഒരു സംഗീതജ്ഞനാണ്. അതുകൊണ്ടു തന്നെ സംഗീത സംവിധായകനായ വിജിത് ആദ്യ സിനിമയുടെ ഗാനങ്ങളും അണിയിച്ചൊരുക്കി. സംഗീതം സപര്യയായ വിജിത്തിന്റെ അടുത്ത ചിത്രം സംഗീത കുലപതി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതം ആസ്‌പദമാക്കിയാണെന്ന് വാർത്ത എത്തിക്കഴിഞ്ഞിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ മറ്റൊരു സവിശേഷത വിജിത് പങ്കിടുന്നു.

   ഈ സിനിമയിൽ നായക വേഷം ചെയ്യുന്നത് മോഹൻലാൽ ആണെന്നതിന് ആക്കം കൂട്ടുന്നതാണ് വിജിത് ഫേസ്ബുക്കിൽ പങ്കിടുന്ന ഈ ചിത്രം. ചെമ്പൈ ആയി മോഹൻലാൽ എത്തിയാൽ എങ്ങനെയുണ്ടാവുമെന്ന പ്രേക്ഷകരുടെ ആകാംഷയെ തൃപ്തിപ്പെടുത്തുന്നതാണ് ഈ ചിത്രം. ഒരു പെയിന്റിംഗ് പോലെ തോന്നിയേക്കാമെങ്കിലും പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ ഇത് തന്നെ ധാരാളം.

   സിനിമയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
   Published by:meera
   First published:
   )}