• HOME
  • »
  • NEWS
  • »
  • film
  • »
  • Ponniyin Selvan | ആദിത്യ കരികാലനായി വിക്രം; പ്രതീക്ഷയൊരുക്കി 'പൊന്നിയിൻ സെൽവൻ'

Ponniyin Selvan | ആദിത്യ കരികാലനായി വിക്രം; പ്രതീക്ഷയൊരുക്കി 'പൊന്നിയിൻ സെൽവൻ'

500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്

പൊന്നിയിൻ സെൽവനിൽ വിക്രം

പൊന്നിയിൻ സെൽവനിൽ വിക്രം

  • Last Updated :
  • Share this:
    ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ 'പൊന്നിയിൻ സെൽവനിൽ' (Ponniyin Selvan) വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ആദിത്യ കരികാലന്‍ എന്നാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

    500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.

    വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത്കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ധുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴര്‍ എന്ന കഥാപാത്രം ആദ്യം അമിതാഭ് ബച്ചനായിരുന്നു അവതരിപ്പിക്കാനിരുന്നത്.



    കുന്ധവി എന്നാണ് തൃഷ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ചോഴ രാജകുമാരിയാണ് കുന്ധവി. ഏ.ആർ.റഹ്മാനാണ് സംഗീതസംവിധായകൻ.. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 30 നു ചിത്രം തിയെറ്ററുകളിൽ എത്തും.

    Also read: മലയാളത്തിൽ മറ്റൊരു ചരിത്ര കഥയ്ക്ക് കൂടി അങ്കമൊരുങ്ങുന്നു; 'പത്തൊൻപതാം നൂറ്റാണ്ട്' റിലീസിലേക്ക്

    ചരിത്രകഥകൾ അഭ്രപാളികളിൽ എത്തിച്ച പാരമ്പര്യമുള്ള മലയാള സിനിമയിൽ നിന്നും മറ്റൊരു കഥകൂടി പ്രേക്ഷകമുന്നിലെത്താൻ തയാറെടുക്കുന്നു. ഏറെ പ്രതീക്ഷയോടെ മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന 'പത്തൊൻപതാം നൂറ്റാണ്ട്' (Pathonpatham Noottandu) റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ അറ്റ്മോസ് മിക്സിംഗ് പൂർത്തിയായി. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ടിൽ നായക കഥാപാത്രം ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത് സിജു വിൽസനാണ്.

    പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന സിനിമയാണ് താൻ അവതരിപ്പിക്കുന്നത് എന്ന് സംവിധായകൻ പറഞ്ഞിരുന്നു.

    Summary: Character poster of actor Vikram from Ponniyin Selvan movie has been released on social media. Take a look
    Published by:user_57
    First published: