നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മണിരത്നം ചിത്രത്തിൽ ഐശ്വര്യയും വിക്രമും വീണ്ടും?

  മണിരത്നം ചിത്രത്തിൽ ഐശ്വര്യയും വിക്രമും വീണ്ടും?

  Vikram Joins Aishwarya Rai Bachchan for Mani Ratnam's Next: Report | ഇരുവർ, ഗുരു, രാവൺ എന്നിവയ്ക്ക് ശേഷം ഐശ്വര്യ നായികയാവുന്ന മണിരത്നം ചിത്രമാണിത്

  വിക്രം, ഐശ്വര്യ റായ്

  വിക്രം, ഐശ്വര്യ റായ്

  • Share this:
   രാവണിന് ശേഷം മറ്റൊരു മണിരത്നം ചിത്രത്തിനായി വിക്രവും, ഐശ്വര്യ റായ് ബച്ചനും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. 2010ൽ പുറത്തു വന്ന രാവണിൽ ഇവർ ഭാര്യാ ഭർത്താക്കന്മാരുടെ റോളിലായിരുന്നു.

   കൽക്കി രചിച്ച പൊന്നിയിൻ സെൽവൻ എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കിയുള്ള ചരിത്ര പ്രാധാന്യമുള്ള ചിത്രമാണിതെന്നാണ് സൂചന. അരുൾമൊഴി വർമ്മൻ എന്ന ചോള രാജാവിന്റെ ജീവിതമാണ് നോവലിന്റെ പ്രമേയം. ആദിത്യ കരികാലനായി വിക്രം എത്തുമ്പോൾ നന്ദിനിയെ അവതരിപ്പിക്കുന്നത് ഐശ്വര്യ ആണെന്നാണ് റിപ്പോർട്ട്. 50ൽ പരം കഥാപാത്രങ്ങളാവും ചിത്രത്തിലെന്ന് പറയപ്പെടുന്നു.

   അമിതാഭ് ബച്ചൻ (സുന്ദര ചോഴർ), സത്യരാജ് (പെരിയ പഴുവെട്രിയാർ), ജയം രവി (അരുൾമൊഴി വർമ്മൻ), കീർത്തി സുരേഷ് (കുന്തവൈ നാച്ചിയാർ), കാർത്തി (വന്തിയ ദേവൻ) എന്നിങ്ങനെയാവും പ്രധാന കഥാപാത്രങ്ങൾ എന്നാണ് പുറത്തു വരുന്ന വിവരം.

   ചിത്രത്തെ കുറിച്ച് വരുന്ന മറ്റു വിവരങ്ങൾ ഇങ്ങനെ: പത്താം നൂറ്റാണ്ടിൽ രാജരാജ ചോഴൻ രാജാവാകുന്നതിനും മുൻപ്, നടക്കുന്ന കഥയാണിത്. ചോള രാജവംശത്തിന്റെ ഖജനാവ് ഭരിച്ചിരുന്ന നന്ദിനിയാണ് ഐശ്വര്യയുടെ കഥാപാത്രം. ഇവർ പെരിയ പഴുവെട്രിയാരുടെ ഭാര്യയായാണ്. അധികാര മോഹിയും, നിഗൂഢയുമായ നന്ദിനി ഭർത്താവിനെ സ്വാധീനിച്ച് ചോള രാജവംശത്തിന്റെ നാശത്തിനു വഴിയൊരുക്കുന്നതാണ് കഥ. കാക്കി (2004), ധൂം 2 (2006) ചിത്രങ്ങളിൽ ഐശ്വര്യ നെഗറ്റീവ് ഛായയുള്ള വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

   നിലവിൽ പ്രീ പ്രൊഡക്ഷൻ നടന്നു കൊണ്ടിരിക്കുന്ന ചിത്രം 2019 അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് പ്രതീക്ഷ. ഇരുവർ, ഗുരു, രാവൺ എന്നിവയ്ക്ക് ശേഷം ഐശ്വര്യ നായികയാവുന്ന മണിരത്നം ചിത്രമാണിത്.

   First published:
   )}