• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വിക്രം ചിത്രം കടരം കൊണ്ടാൻ ഫസ്റ്റ് ലുക്ക്

news18india
Updated: November 7, 2018, 10:59 AM IST
വിക്രം ചിത്രം കടരം കൊണ്ടാൻ ഫസ്റ്റ് ലുക്ക്
  • News18 India
  • Last Updated: November 7, 2018, 10:59 AM IST IST
  • Share this:
വിക്രം നായകനാവുന്ന കടരം കൊണ്ടാൻ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. അക്ഷര ഹാസൻ ഒരു മുഖ്യ കഥാപാത്രമാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നടൻ കമൽ ഹാസനാണ് പുറത്തിറക്കിയത്. സ്കെച്ചിന് ശേഷം ഇറങ്ങുന്ന വിക്രമിന്റെ ചിത്രമാണിത്. കമലിന്റെ രാജ് കമൽ ഫിലിം ഇന്റർനാഷണൽ ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
രാജേഷ് എം. സിൽവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ജിബ്രാനാണ്.

ശരീരമാസകലം ടാറ്റൂ പതിപ്പിച്ച പുത്തൻ ലുക്കിലാണ് ചിയാൻ വിക്രം ഈ പോസ്റ്ററിൽ. സ്റ്റൈലൻ തലമുടിയും കൂടി ചേരുമ്പോൾ ലുക്ക് ഗംഭീരമാകുന്നു. അത് പോലെ തന്നെ കൈകളെ വിലങ്ങു കൊണ്ട് ബന്ധിച്ചിട്ടുമുണ്ട്. സ്കെച്ച്, സാമി സ്‌കൊയർ എന്നീ വിക്രം ചിത്രങ്ങൾ അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത സ്ഥിതിക്ക് ഈ ചിത്രത്തിനു മേൽ പ്രതീക്ഷകൾ ഏറെയാവും.

കടരം കൊണ്ടാൻ എന്നതു കൊണ്ട് കടരം കീഴ്‌പ്പെടുത്തിയ ചോള രാജാവ് രാജേന്ദ്ര ചോളന്റെ കഥയുമായി ബന്ധപ്പെടുത്തിയാവുമോ പ്രമേയം എന്ന് ഊഹിക്കാം. കടരം ഇന്നത്തെ കാലത്തെ മലേഷ്യയിലാണ്. ചിത്രം മലേഷ്യയിൽ ചിത്രീകരണം ആരംഭിച്ചെന്നാണ് സൂചന. അജിത്തിന്റെ വിവേകമാണ് അക്ഷരയുടെ ഏറ്റവും പുതിയ ചിത്രം. ഇതിൽ ഒരു ഹാക്കറുടെ വേഷമാണ് അക്ഷരക്ക്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍