ക്യാമറക്ക് പിന്നിൽ ചിയാൻ വിക്രം ഒരിക്കൽക്കൂടി, എന്തിനെന്നല്ലേ?

മലയാളത്തിൽ നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചു വരാൻ തയ്യാറെടുക്കുകയാണ് വിക്രം

news18india
Updated: March 7, 2019, 2:37 PM IST
ക്യാമറക്ക് പിന്നിൽ ചിയാൻ വിക്രം ഒരിക്കൽക്കൂടി, എന്തിനെന്നല്ലേ?
വിക്രമും സംഘവും
  • Share this:
കറുത്ത ഷർട്ടണിഞ്ഞ നാൽവർ സംഘത്തിൽ ചിയാൻ വിക്രം. ക്യാമറക്ക് മുന്നിലല്ല, പിന്നിലാണ്‌ വിക്രമിന് ഇത്തവണ വേഷം. കൂടെയുള്ളവരിൽ ഒരാൾ ജിബ്രാൻ. ഇനി ചിത്രം എടുത്തിരിക്കുന്ന പശ്ചാത്തലം കൂടിയായാൽ കാര്യങ്ങൾ കൂടുതൽ വ്യക്തം. ഇത് ഒരു സ്റ്റുഡിയോയുടെ ഉൾവശമാണ്. വരാനിരിക്കുന്ന ചിത്രം കടരം കൊണ്ടാനിൽ നായകൻ മാത്രമല്ല, ഗായകൻ കൂടിയാണ് വിക്രം. റെക്കോർഡിങ്ങിനു ശേഷമുള്ള ചിത്രമാണിത്. പലപ്പോഴായി തന്റെ ആലാപന മികവ് കൂടി തെളിയിച്ച അഭിനേതാവാണ് വിക്രം.

Also read: പിഷാരടി വിതുമ്പുന്നു, 'ചിതലിനറിയില്ല മൊതലിൻ വില'

ശ്രീ, ജെമിനി, കന്തസാമി, മദ്രാസ്സിപട്ടിണം, ദൈവ തിരുമകൾ, രാജപട്ടൈ, ഡേവിഡ്, സ്കെച്ച്, സാമി സ്‌ക്വയർ എന്നീ ചിത്രങ്ങളിൽ ഗായകനായി അവതരിച്ചിട്ടുണ്ട് വിക്രം. ഇതിൽ ജെമിനിയിലെ 'ഓ പോഡ്', കന്തസാമിയിലെ 'എക്സ്ക്യൂസ്‌ മീ, മിസ്റ്റർ കന്തസാമി' ഒക്കെയും ഹിറ്റ് ചാർട്ടുകളിൽ ഇടം നേടുകയും ചെയ്‌തു.

മലയാളത്തിൽ നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചു വരാൻ തയ്യാറെടുക്കുകയാണ് താരം. എന്ന് നിന്റെ മൊയ്‌ദീൻ സംവിധാനം ചെയ്ത ആർ.എസ്. വിമലിന്റെ രണ്ടാമത് സംവിധാന സംരംഭം മഹാവീർ കർണ്ണയിൽ നായകനാണ് വിക്രം. കൂടാതെ മകൻ ധ്രുവ് ആദിത്യ വർമ്മ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് പ്രവേശിക്കാൻ ഒരുങ്ങുകയാണ്.

First published: March 7, 2019, 2:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading