• HOME
  • »
  • NEWS
  • »
  • film
  • »
  • സിനിമ കണ്ട് രോമാഞ്ചം വന്നുവെന്ന് ആംഗ്യഭാഷയിൽ പ്രേക്ഷകർ; 'വികൃതി'ക്ക് മികച്ച പ്രതികരണം

സിനിമ കണ്ട് രോമാഞ്ചം വന്നുവെന്ന് ആംഗ്യഭാഷയിൽ പ്രേക്ഷകർ; 'വികൃതി'ക്ക് മികച്ച പ്രതികരണം

ചിത്രത്തിന് ഇതിവൃത്തമായ കഥയുടെ യഥാർഥസംഭവത്തിലെ എൽദോ എന്ന വ്യക്തിയും കുടുംബവും സിനിമ കാണാനെത്തിയിരുന്നു

വികൃതി

വികൃതി

  • Last Updated :
  • Share this:
    സുരാജ് വെഞ്ഞാറമ്മൂട്, സൗബിൻ സാഹിർ എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ വികൃതി എന്ന ചിത്രത്തിന് മികച്ച പ്രതികരണം. ചിത്രം കണ്ടിറങ്ങിയവർ ഒന്നടങ്കം മികച്ച സിനിമയെന്ന് അഭിപ്രായപ്പെട്ടു. സിനിമ കണ്ട് രോമാഞ്ചം വന്നുവെന്നാണ് സംസാരശേഷിയില്ലാത്ത യുവാക്കൾ ആംഗ്യഭാഷയിലൂടെ അഭിപ്രായപ്പെട്ടത്. ചിത്രത്തിന് ഇതിവൃത്തമായ കഥയുടെ യഥാർഥസംഭവത്തിലെ എൽദോ എന്ന വ്യക്തിയും കുടുംബവും സിനിമ കാണാനെത്തിയിരുന്നു. മെട്രോ ട്രെയിനിൽ കിടന്നുറങ്ങിയയാളെ സോഷ്യൽമീഡിയയിലൂടെ മദ്യപനായി ചിത്രീകരിക്കുന്നതും തുടർന്ന് രണ്ടുപേരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

    ചിത്രത്തിലെ അണിയറപ്രവർത്തകർക്കും കുടുംബത്തിനുമൊപ്പം സംവിധായകൻ ലാൽജോസ് ഉൾപ്പടെയുള്ളവർ ചിത്രം കാണാനെത്തി. വളരെ നല്ലൊരു സിനിമയായിരുന്നു ഇതെന്ന് ലാൽജോസ് പറഞ്ഞു. സിനിമയിലെ സമാനമായ ഒരു പ്രശ്നത്തിലൂടെ താനും കടന്നുപോകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം പേരിൽ പ്രചരിക്കുന്ന വോയിസ് ക്ലിപ്പ് പ്രചരിക്കുന്നുണ്ട്. ഇതൊരു സോഷ്യൽ ഇഷ്യൂ ആണ്. നല്ല കൈയടക്കത്തോടെ ഈ സിനിമ ചെയ്തിട്ടുണ്ട്. എല്ലാവരും കാണേണ്ട സിനിമയാണിതെന്നും ലാൽജോസ് പറഞ്ഞു.

    ചിത്രത്തിൽ എൽദോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമ്മൂടാണ്. മെട്രോ ട്രെയിനിൽ കിടന്ന് ഉറങ്ങവെ എൽദോയെ പാമ്പായി ചിത്രീകരിച്ച സമീർ എന്ന യുവാവായി സൌബിൻ സാഹിറാണ് വേഷമിട്ടിരിക്കുന്നത്. വിവാഹത്തിനായി ഗൾഫിൽനിന്ന് എത്തുമ്പോഴാണ് സമീർ മെട്രോയിൽ കിടന്ന് ഉറങ്ങുകയായിരുന്ന എൽദോയെ സോഷ്യൽമീഡിയയിലൂടെ പാമ്പായി ചിത്രീകരിക്കുന്നത്. തുടർന്ന് എൽദോയുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. എന്നാൽ ക്ഷീണിതനായി കിടന്നുറങ്ങിയ എൽദോയെ പാമ്പായി ചിത്രീകരിക്കുകയായിരുന്നു സമീറെന്ന് സോഷ്യൽ മീഡിയ തിരിച്ചറിയുന്നതോടെ കഥാഗതി മാറുന്നു. സ്വന്തം വിവാഹദിവസം പോലും സമീർ മനപ്രയാസം നേരിടുന്നു.

    വിൻസി, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരെ കൂടാതെ മാമുക്കോയ, ബാബുരാജ്, സുധി കോപ്പ, ഇർഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, മേഘനാഥൻ, ഗ്രേസി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
    First published: