• HOME
  • »
  • NEWS
  • »
  • film
  • »
  • തരംഗം തീർത്ത കാന്താരയുടെ ഛായാഗ്രാഹകൻ അരവിന്ദ് എസ്. കശ്യപ് മലയാളത്തിലേക്ക്; ക്യാമറ ചലിപ്പിക്കുക പൃഥ്വിരാജിന്റെ 'വിലായത് ബുദ്ധയിൽ'

തരംഗം തീർത്ത കാന്താരയുടെ ഛായാഗ്രാഹകൻ അരവിന്ദ് എസ്. കശ്യപ് മലയാളത്തിലേക്ക്; ക്യാമറ ചലിപ്പിക്കുക പൃഥ്വിരാജിന്റെ 'വിലായത് ബുദ്ധയിൽ'

ചന്ദനമരം പ്രമേയമാകുന്ന ചിത്രം ചന്ദനത്തിനു പേരുകേട്ട മറയൂരിൽ ഒക്ടോബർ 19ന് ചിത്രീകരണമാരംഭിക്കും

വിലായത്ത് ബുദ്ധ

വിലായത്ത് ബുദ്ധ

  • Last Updated :
  • Share this:
    ജി.ആർ. ഇന്ദുഗോപന്റെ രചനയെ അടിസ്ഥാനമാക്കി പൃഥ്വിരാജ് (Prithviraj) നായകനായി അതേപേരിൽ പുറത്തിറങ്ങുന്ന മലയാള ചിത്രം വിലായത്ത് ബുദ്ധയിൽ (Vilayath Budha) '777 ചാർളി', 'കാന്താര' തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകൻ അരവിന്ദ് എസ്. കശ്യപ് ക്യാമറ ചലിപ്പിക്കും. 'അയ്യപ്പനും കോശിയും' സിനിമയുടെ ഒന്നാം വാർഷികത്തിലാണ് സിനിമ പ്രഖ്യാപിച്ചത്. സച്ചിയും പൃഥ്വിയും ചേർന്ന് ചർച്ചചെയ്തിരുന്ന വിഷയം സിനിമയാകും മുൻപേ സംവിധായകന്റെ മരണം സംഭവിച്ചിരുന്നു.

    'സച്ചിയുടെ സ്വപ്നമാണിത്, സഹോദരാ, താങ്കൾക്കായി സമർപ്പിക്കുന്നു' എന്ന അടിക്കുറിപ്പോടു കൂടിയാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചത്.

    ഒരു ചന്ദനമരം പ്രമേയമാകുന്ന ചിത്രം ചന്ദനത്തിനു പേരുകേട്ട മറയൂരിൽ ഒക്ടോബർ 19ന് ചിത്രീകരണമാരംഭിക്കും.

    തന്റെ അധ്യാപകന്റെ വീടിന്റെ പരിസരത്ത് വളരുന്ന 'വിലായത്ത് ബുദ്ധ' എന്ന ചന്ദനമരം വെട്ടിമാറ്റുമെന്ന് പ്രതിജ്ഞയെടുക്കുന്ന ഡബിൾ മോഹനൻ എന്ന കള്ളക്കടത്തുകാരനായ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മറയൂരിനെ പശ്ചാത്തലമാക്കിയുള്ള കഥ രണ്ട് വ്യക്തികൾ തമ്മിലുള്ള ഏറ്റുമുട്ടലുകളെ ചുറ്റിപ്പറ്റിയാണ്. ഭാസ്‌കരൻ എന്ന അധ്യാപകന്റെ വേഷത്തിൽ കോട്ടയം രമേഷ് ആകും എന്ന് സൂചനയുണ്ട്.

    പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ ക്ലൈമാക്സ് ഭാഗം മാറ്റിയതായി തിരക്കഥാകൃത്ത് ഇന്ദുഗോപൻ നേരത്തെ പറഞ്ഞിരുന്നു. സച്ചി ആസൂത്രണം ചെയ്ത കാര്യങ്ങൾ മനസ്സിൽ കണ്ടുകൊണ്ട് ചിത്രം പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

    സംവിധാനം - ജയൻ നമ്പ്യാർ, നിർമാണം - ഉർവശി തിയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനൻ, കഥ - ജി.ആർ. ഇന്ദുഗോപൻ, തിരക്കഥ - ജി.ആർ. ഇന്ദുഗോപൻ , രാജേഷ് പിന്നാടൻ, ഛായാഗ്രഹണം - അരവിന്ദ് കശ്യപ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - സംഗീത് സേനൻ, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, സംഗീത സംവിധാനം - ജെയ്ക്സ് ബിജോയ്, ആർട്ട് ഡയറക്ടർ- ബംഗ്‌ളാൻ, പ്രൊഡക്ഷൻ കൺഡ്രോളർ - അലക്സ് കുരിയൻ, ലൈൻ പ്രൊഡ്യൂസർ - രഘു സുഭാഷ്ചന്ദ്രൻ, വസ്ത്രാലങ്കാരം - സുജിത്ത് സുധാകരൻ, ചമയം - മനു മോഹൻ, വിതരണം - ഉർവ്വശി തിയറ്റേഴ്‌സ് റിലീസ്, പ്രൊമോഷൻ കൺസൾട്ടന്റ് - വിപിൻ കുമാർ, മാർക്കറ്റിംഗ് - പൊഫാക്ഷിയോ (Poffactio).

    Summary: Aravind S. Kashyap, known for handling cinematography department in 777 Charlie and Kanthara, is landing Malayalam cinema for doing Prithviraj movie Vilayath Budha. The film is based on a book of the same name penned by G.R. Indugopan, where the author is also co-scripting. Vilayath Budha is based on the rivalry between an elderly teacher and his dacoit student. The latter threatens to chop the sandalwood tree proudly grown by the teacher on the premises of his home which ends in a riveting climax
    Published by:user_57
    First published: