വിനയ് ഫോർട്ടിന്റെയും മകന്റെയും 'ഓൺ ദി ഫ്ലോർ ബേബി'; അഭിനന്ദനവുമായി അജു വർഗീസ്

Vinay Forrt and son Vihaan with a different version of On the Floor Baby | 'ലവ്, ആക്ഷൻ, ഡ്രാമ' ചിത്രത്തിലെ 'ഓൺ ദി ഫ്ലോർ ബേബി' എന്ന ഹിറ്റ് ഗാനം ആഘോഷിക്കുകയാണ് അച്ഛനും മകനും

news18-malayalam
Updated: September 16, 2019, 4:46 PM IST
വിനയ് ഫോർട്ടിന്റെയും മകന്റെയും 'ഓൺ ദി ഫ്ലോർ ബേബി'; അഭിനന്ദനവുമായി അജു വർഗീസ്
വിനയ് ഫോർട്ടും മകനും
  • Share this:
മകനുമൊത്തുള്ള രസകരമായ മുഹൂർത്തങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് വിനയ് ഫോർട്ട്. മകൻ വിഹാൻ താരത്തിന്റെ പ്രിയ ചങ്ങാതി കൂടിയാണ്. ഈ ഓണക്കാലത്ത് ട്രെൻഡ് ആയി മാറിയ 'ലവ്, ആക്ഷൻ, ഡ്രാമ' എന്ന ചിത്രത്തിലെ 'ഓൺ ദി ഫ്ലോർ ബേബി' ഗാനം ആഘോഷിക്കുകയാണ് അച്ഛനും മകനും.

എല്ലാവരും ഗാനത്തിന് ചുവടു വയ്ക്കുമ്പോൾ, നൃത്തം ചെയ്യാതെ മുഖത്തെ ഭാവവ്യത്യാസങ്ങൾ കൊണ്ട് ഈ ഗാനം രസകരമായി അവതരിപ്പിക്കുകയാണ് ഇരുവരും. ഇൻസ്റാഗ്രാമിലെ പോസ്ടിനോപ്പം ചിത്രത്തിന്റെ നിർമ്മാതാവും അഭിനേതാവുമായ അജു വർഗീസിനെയും ടാഗ് ചെയ്തിട്ടുണ്ട്. അച്ഛന്റെയും മകന്റെയും പ്രകടനത്തെ ഇമോജി കൊണ്ട് അജു അഭിനന്ദിച്ചിട്ടുണ്ട്.

ഷാൻ റഹ്മാൻ ഈണം നൽകി വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം രചിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. യൂട്യൂബിൽ ഹിറ്റായി മാറിയ ഗാനം ഇതിനോടകം 59 ലക്ഷത്തിലധികം വ്യൂസ് നേടിയിട്ടുണ്ട്.



 




View this post on Instagram




 

@ajuvarghese ..aliyaaaa ..for u 😘


A post shared by Vinay Forrt (@vinayforrt) on






First published: September 16, 2019, 4:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading