• HOME
  • »
  • NEWS
  • »
  • film
  • »
  • സുഡാനിക്ക് ശേഷം സമീര്‍ താഹിറും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു; 'തമാശ'യിൽ നായകൻ വിനയ് ഫോര്‍ട്ട്

സുഡാനിക്ക് ശേഷം സമീര്‍ താഹിറും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു; 'തമാശ'യിൽ നായകൻ വിനയ് ഫോര്‍ട്ട്

റൊമാന്റിക്ക് കോമഡി ചിത്രത്തിൽ വിനയ് ഫോർട്ട് കോളേജ് അദ്ധ്യാപകനായി എത്തുന്നു

thamasha

thamasha

  • Share this:
    കൊച്ചി: സുഡാനി ഫ്രം നൈജീരയക്ക് ശേഷം ഹാപ്പി അവേഴ്‌സ് ഒരുക്കുന്ന പുതിയ ചിത്രം തമാശയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ അഷ്റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ടാണ് നായകനാവുന്നത്.

    ഹാപ്പി അവേഴ്സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരിടവേളക്ക് ശേഷം സമീർ താഹിർ ചായഗ്രഹണം നിർവഹിക്കുന്ന റൊമാന്റിക്ക് കോമഡി ചിത്രത്തിൽ വിനയ് ഫോർട്ട് കോളേജ് അദ്ധ്യാപകനായി എത്തുന്നു.

    Also read: സ്പെഷ്യൽ ചെട്ടിനാട് ചിക്കൻ ബിരിയാണിയുമായി പേർളിയും ശ്രീനിഷും
     ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, എന്നിവർ നായികമാരായി എത്തുന്ന ചിത്രത്തിൽ നവാസ് വള്ളിക്കുന്ന്, അരുൺ കുര്യൻ, ആര്യ സാലിം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് റെക്സ് വിജയന്‍, ഷഹബാസ് അമന്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ക്യാമറ സമീര്‍ താഹിറാണ്.

    First published: