• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബ്രിട്ടീഷ് ചതിയുടെ ചരിത്രം പറഞ്ഞ് കരിന്തണ്ടനായി വിനായകൻ

news18
Updated: July 5, 2018, 2:15 PM IST
ബ്രിട്ടീഷ് ചതിയുടെ ചരിത്രം പറഞ്ഞ് കരിന്തണ്ടനായി വിനായകൻ
news18
Updated: July 5, 2018, 2:15 PM IST
മലയാളത്തിൽ ഇപ്പോൾ ചരിത്ര സിനിമകളുടെ കാലമാണ്. കായംകുളം കൊച്ചുണ്ണിയുടെയും കുഞ്ഞാലിമരയ്ക്കാരുടെയും കഥ  അണിയറയിൽ ഒരുങ്ങുകയാണ്. ഇവയ്ക്കു പിന്നാലെ താമരശേരി ചുരത്തിന്റെ പിതാവായ കരിന്തണ്ടനെന്ന ആദിവാസി മൂപ്പന്റെ ചരിത്രവും സിനിമയാകുന്നു. ആദിവാസി സംവിധായിക ലീല സന്തോഷാണ് ചിത്രം ഒരുക്കുന്നത്. വിനായകനാണ് കരിന്തണ്ടനായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിട്ടുണ്ട്. കലക്ടീവ് ഫേസ് വൺ ആണ് ചിത്രം നിർമിക്കുന്നത്.

താമരശേരി ചുരം കണ്ടെത്തിയതിനു പിന്നാലെ കരിന്തണ്ടന് ബ്രിട്ടീഷുകാരിൽ നിന്ന് നേരിടേണ്ടി വന്ന ചതിയുടെ ചരിത്രമാണ് ചിത്രത്തിലൂടെ പറയുന്നത്. പോയകാലത്തിന്റെ പഴങ്കഥകൾക്കുള്ളിൽ നിന്ന് ഹീറോയിസത്തിന്റെയും വഞ്ചനയുടെയും പ്രണയത്തിൻറെയും എതിർപ്പിന്റെയും ഒരു അധ്യായം എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.

കരിന്തണ്ടനെ കുറിച്ച് എഴുതപ്പെട്ട ചരിത്രം ഒന്നും തന്നെയില്ല. വായ്മൊഴിക്കഥകളും ചങ്ങലമരവും അതിലുറങ്ങുന്ന കരിന്തണ്ടന്റെ ആത്മാവെന്ന സങ്കൽപ്പവുമാണ് നിലവിലുള്ളത്. പറഞ്ഞുകേട്ടതനുസരിച്ച് 1750 മുതൽ 1799 വരെയുള്ള കാലഘട്ടത്തിലാണ് കരിന്തണ്ടന്‍ ജീവിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്. വയനാടൻ അടിവാരത്തുള്ള ചിപ്പിലിത്തോട് ഭാഗത്ത് പണിയയെന്ന ആദിവാസി വിഭാഗം തലവനായിരുന്നു കരിന്തണ്ടൻ.

വയനാട് വഴി മൈസൂരിലേക്ക് എത്താനുള്ള മാർഗം കോഴിക്കോട് തമ്പടിച്ചിരുന്ന ബ്രിട്ടീഷുകാർക്ക് അനന്യമായിരുന്നു. ശ്രീരംഗപ്പട്ടണത്തെ ടിപ്പുവിന്റെ സാമ്രാജ്യം കീഴടക്കാനുള്ള മാർഗമായിട്ടാണ് അവർ ഇതിനെ കണ്ടിരുന്നത്. വയനാടൻ കുന്നുളുടെ അടിഭാഗത്ത് ആടു മേച്ചു നടന്നിരുന്ന ആജാനുബാഹുവായ കരിന്തണ്ടനാണ് ബ്രിട്ടീഷുകാർക്ക് അവരുടെ സ്വപ്നത്തിലേക്ക് വഴിതുറന്നത്. കരിന്തണ്ടന്റെ സഹായത്തോടെ ഇംഗ്ലണ്ടിൽ നിന്നെത്തിയ എഞ്ചിനീയറുടെ നേതൃത്വത്തിൽ അടിവാരത്തു നിന്നും ലക്കിടിയിലക്കുള്ള എളുപ്പമാർഗം ബ്രിട്ടീഷുകാർ കണ്ടെത്തുകയായിരുന്നു.

എന്നാൽ ഈ പാത കരിന്തണ്ടൻ മറ്റാർക്കെങ്കിലും കാട്ടിക്കൊടുക്കുമോ എന്ന ചിന്ത ബ്രിട്ടീഷുകാരെ അലട്ടി. കരിന്തണ്ടൻ ജീവിച്ചിരിക്കേണ്ടെന്ന് അവർ തീരുമാനിച്ചു. തുടർന്ന് ചതിയിലൂടെ അവർ കരിന്തണ്ടനെ വധിക്കുകയായിരുന്നു. ഇതാണ് കരിന്തണ്ടനെ കുറിച്ച് പറഞ്ഞു കേട്ട ചരിത്രം.

First published: July 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍