വിനായകന്റെ തൊട്ടപ്പൻ ഫസ്റ്റ് ലുക്ക്; കിസ്മത്തിൽനിന്ന് വ്യത്യസ്തമെന്ന് ഷാനവാസ്

news18india
Updated: December 18, 2018, 11:16 AM IST
വിനായകന്റെ തൊട്ടപ്പൻ ഫസ്റ്റ് ലുക്ക്; കിസ്മത്തിൽനിന്ന് വ്യത്യസ്തമെന്ന് ഷാനവാസ്
  • News18 India
  • Last Updated: December 18, 2018, 11:16 AM IST IST
  • Share this:
വിനായകൻ നായകനാവുന്ന ചിത്രം തൊട്ടപ്പൻ ഫസ്റ്റ് ലുക്ക് പുറത്തു വന്നു. ക്രിസ്തീയ വിശ്വാസ പ്രകാരമുള്ള ഗോഡ് ഫാദർ സങ്കൽപ്പത്തെ ആസ്‌പദമാക്കിയാണ് കഥ. തൊട്ടപ്പനും, കുഞ്ഞും തമ്മിലുള്ള ബന്ധത്തിലൂന്നിയതാണ് പ്രമേയം. ഏറെ ശ്രദ്ധേയമായ കിസ്മത്തിലൂടെ സംവിധാന രംഗത്ത് കടന്നു വന്ന ഷാനവാസ് കെ. ബാവക്കുട്ടിയാണ് തൊട്ടപ്പൻ ഒരുക്കുന്നത്. "കിസ്മത്തിൽ നിന്നും വളരെ വ്യത്യസ്തമാണ് തൊട്ടപ്പൻ. എല്ലാ വിഭാഗം പ്രേക്ഷകർക്കും ഇഷ്ടമാകുന്ന വിധത്തിലുള്ള ഒരു എന്റെർറ്റൈനെർ ആയിരിക്കും ഇത്" ഷാനവാസ് ന്യൂസ് 18 ഡോട്ട് കോമിനോട് പറഞ്ഞു.ഫ്രാൻസിസ് നൊറോണയുടെ ഏഴു കഥകളുടെ സമാഹാരമാണ് ചിത്രത്തിനാധാരം. പുസ്തകത്തിന്റെ പേരുതന്നെയാണ് ചിത്രത്തിനും. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിനു മികച്ച നടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ വിനായകൻ, മറ്റൊരു ചിത്രത്തിൽ കൂടി നായകനായി എത്തുന്നുണ്ട്. ലീല സംവിധാനം ചെയ്യുന്ന കരിന്തണ്ടനിൽ, വയനാട് ചുരം കണ്ടെത്തിയ കരിന്തണ്ടൻ മൂപ്പനാണു വിനായകൻ. ഹാസ്യ കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത് വർഷങ്ങളിലായി മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് വിനായകൻ. അടുത്തിടെയിറങ്ങിയ ആട് 2 ൽ ഡൂടായെത്തി വീണ്ടും ജനപ്രിയനായി മാറി.

തൊട്ടപ്പനിൽ നായിക പ്രിയംവദ പുതുമുഖമാണ്. മനോജ്. കെ. ജയൻ, റോഷൻ മാത്യൂ, കൊച്ചുപ്രേമൻ, സിദ്ധിഖ്, ദിലീഷ് പോത്തൻ, , ലാൽ, തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളായി എത്തുന്നു. ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 18, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍