• HOME
  • »
  • NEWS
  • »
  • film
  • »
  • അന്ന് നാലാഴ്ച കൊണ്ട് വന്നത് ഇന്ന് മൂന്നുദിവസം കൊണ്ട് വന്നിരിക്കുന്നു; വിനയൻ

അന്ന് നാലാഴ്ച കൊണ്ട് വന്നത് ഇന്ന് മൂന്നുദിവസം കൊണ്ട് വന്നിരിക്കുന്നു; വിനയൻ

Vinayan comments on Aakasha Ganga reception at the box office | പോസ്റ്റുമായി സംവിധായകൻ വിനയൻ ഫേസ്ബുക്കിൽ

വിനയൻ; ആകാശഗംഗ ബോക്സ് ഓഫീസ്

വിനയൻ; ആകാശഗംഗ ബോക്സ് ഓഫീസ്

  • Last Updated :
  • Share this:
    വിനയൻ ചിത്രം 'ആകാശഗംഗ 2' മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. സിനിമയുടെ ബോക്സ് ഓഫീസ് സ്വീകാര്യതയെക്കുറിച്ച് ഫേസ്ബുക്കിൽ പ്രതികരിക്കുകയാണ് സംവിധായകൻ വിനയൻ. ഇക്കാലത്തും നമ്മുടെ നാട്ടിലെ മിത്തുകളില്‍ നിന്നെടുത്ത ഒരു നാടന്‍ യക്ഷിക്കഥയുടെ രണ്ടാം ഭാഗം നിര്‍മ്മിച്ച് വിജയം കൈവരിക്കാന്‍ സാധിച്ചതില്‍ വളരെ ചാരിതാര്‍ത്ഥ്യമുണ്ടെന്നും, ആകാശഗംഗയെ വീണ്ടും രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകര്‍ ഈ നാട്ടിലുണ്ട് എന്ന വിശ്വാസത്തിലാണ് താൻ ഈ ചിത്രം എടുക്കാന്‍ തീരുമാനിച്ചതെന്നും വിനയൻ കുറിപ്പിൽ പറയുന്നു. വിനയന്റെ പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ.

    ആകാശഗംഗയുടെ ആദ്യഭാഗം ഒരു ട്രെൻഡ് സെറ്റർ ആയിരുന്നു.. എൻെറ സിനിമാ ജീവിതത്തിലെ ഒരു മെഗാഹിറ്റ് ആയിരുന്ന ആ ചിത്രത്തിൻെറ ഒപ്പം ഒന്നും എത്തിയില്ലൻകിലും ഇതും പ്രേക്ഷകർ സ്വികരിക്കണമെന്നു മാത്രമേ ഞാൻ ആഗ്രഹിച്ചുള്ളു...ഒന്നാം ഭാഗം ചേട്ടനും രണ്ടാം ഭാഗം അനുജനും... അതു സംഭവിച്ചിരിക്കുന്നു.. കാലം ഇരുപതു വർഷം മുന്നിലായതുകൊണ്ട് കളക്ഷനിൽ വല്യ മാറ്റമുണ്ടന്നു മാത്രം. അന്ന് നാല് ആഴ്ച കൊണ്ടു വന്നത് ഇന്ന് മൂന്നുദിവസം കൊണ്ടു വന്നിരിക്കുന്നു.. ഒത്തിരി സന്തോഷം ഉണ്ട്.. വിമർശനങ്ങൾ പലർക്കും ഉണ്ടാകാം

    അതെല്ലാം ഉൾക്കൊണ്ടുകൊണ്ട് തന്നെ പറയട്ടെ .. ഇക്കാലത്തും നമ്മുടെ നാട്ടിലെ മിത്തുകളിൽ നിന്നെടുത്ത ഒരു നാടൻ യക്ഷിക്കഥയുടെ രണ്ടാം ഭാഗം നിർമ്മിച്ച് വിജയം കൈവരിക്കാൻ സാധിച്ചതിൽ വളരെ ചാരിതാർത്ഥ്യമുണ്ട്.ഈ സിനിമയെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകർ (സ്ത്രീകളും കുട്ടികളും ഉൾപ്പടെ) ഈ നാട്ടിലുണ്ട് എന്ന വിശ്വാസത്തിലാണ് ഞാൻ ഈ ചിത്രം എടുക്കാൻ തീരുമാനിച്ചത്.. അതു വളരെ ശരി ആയിരുന്നു എന്ന് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഈ ആൾക്കൂട്ടം തെളിയിക്കുന്നു... അവരൊന്നും fb യിൽ പോസ്ററിടുന്നവരായിരിക്കില്ല പക്ഷേ അവരുടെ മൗത്ത് പബ്ളിസിറ്റിയാണ് ഈ ബോക്സാഫീസ് വിജയത്തിനു കാരണം. ന്യായമായ വിമർശനങ്ങൾക്കപ്പുറം ഒരു കൊച്ചു സിനിമയുടെ സ്വീകാര്യതയെ മനപ്പുർവ്വം തേജോവധം വധം ചെയ്യാൻ ശ്രമിച്ചാൽ ആശ്രമം വിജയിക്കണമെൻകിൽ സിനിമ ജനങ്ങൾ ഇഷ്ടപ്പെടാത്തതായിരിക്കണം.. അത്രക്കു മോശമായിരിക്കണം..



    First published: