നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • നാദിർഷാ 'ഇശോ' എന്ന പേരു മാറ്റാൻ തയ്യാറാണ്; പോസ്റ്റുമായി വിനയൻ

    നാദിർഷാ 'ഇശോ' എന്ന പേരു മാറ്റാൻ തയ്യാറാണ്; പോസ്റ്റുമായി വിനയൻ

    വിവാദമുണ്ടായ സാഹചര്യത്തിൽ 'ഈശോ' സിനിമയ്ക്ക് മറ്റൊരു പേരുനൽകാൻ നാദിർഷ സന്നദ്ധനാണെന്ന് സംവിധായകൻ വിനയൻ

    ഈശോയിൽ ജയസൂര്യ

    ഈശോയിൽ ജയസൂര്യ

    • Share this:
      സിനിമയ്ക്ക് നൽകിയ പേരിന്റെ പശ്ചാത്തലത്തിൽ വിവാദമായ ചിത്രമാണ് ജയസൂര്യ നായകനായ നാദിർഷ സംവിധാനം ചെയ്യുന്ന  'ഈശോ'. ഈ സിനിമയ്‌ക്കെതിരെ വിശ്വാസസമൂഹത്തിലെ ഒരു വിഭാഗം പ്രതിഷേധിച്ചതിനെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഈ സാഹചര്യത്തിൽ സിനിമയ്ക്ക് മറ്റൊരു പേരുനൽകാൻ നാദിർഷ സന്നദ്ധനാണെന്ന് സംവിധായകൻ വിനയൻ അറിയിച്ചു. ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിനയൻ ഇക്കാര്യം രേഖപ്പെടുത്തിയത്. പോസ്റ്റ് ചുവടെ വായിക്കാം:

      വിവാദങ്ങൾ ഒഴിവാക്കുക............................... നാദിർഷാ "ഇശോ" എന്ന പേരു മാറ്റാൻ തയ്യാറാണ്...

      "ഈശോ" എന്ന പേര് പുതിയ സിനിമയ്ക് ഇട്ടപ്പോൾ അത് ആരെ എങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കിൽ നാദിർഷയ്ക് ആ പേര് മാറ്റാൻ കഴിയില്ലേ? ഇന്നു രാവിലെ ശ്രീ നാദിർഷയോട് ഫോൺ ചെയ്ത് ഞാനിങ്ങനെ ചോദിച്ചിരുന്നു.....

      ആ ചിത്രത്തിൻെറ പോസ്റ്റർ ഇന്നലെ ഷെയർ ചെയ്തതിനു ശേഷം എനിക്കു വന്ന മെസ്സേജുകളുടെയും ഫോൺ കോളുകളുടെയും ഉള്ളടക്കം നാദിർഷയുമായി ഞാൻ പങ്കുവച്ചു.. 2001-ൽ ഇതു പോലെ എനിക്കുണ്ടായ ഒരനുഭവം ഞാൻ പറയുകയുണ്ടായി.. അന്ന് ശ്രീ മമ്മുട്ടി നായകനായി അഭിനയിച്ച "രാക്ഷസരാജാവ്" എന്ന ചിത്രത്തിൻെറ പേര് "രാക്ഷസരാമൻ" എന്നാണ് ആദ്യം ഇട്ടിരുന്നത്.. പുറമേ രാക്ഷസനേ പോലെ തോന്നുമെങ്കിലും അടുത്തറിയുമ്പോൾ ശ്രീരാമനേപ്പോലെ നൻമയുള്ളവനായ രാമനാഥൻ എന്നു പേരുള്ള ഒരു നായകൻെറ കഥയായതു കൊണ്ടാണ് രാക്ഷസരാമൻ എന്ന പേരു ഞാൻ ഇട്ടത്.. പക്ഷേ പ്രത്യക്ഷത്തിൽ രാക്ഷസരാമൻ എന്നു കേൾക്കുമ്പോൾ ശ്രീരാമ ഭക്തർക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാൻ ഞങ്ങൾ തയ്യാറായത്...

      സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അവൻെ അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേൽപ്പിച്ച് കൈയ്യടി നേടേണ്ട കാര്യം സിനിമക്കാർക്കുണ്ടന്നു ഞാൻ കരുതുന്നില്ല... അല്ലാതെ തന്നെ ധാരാളം വിഷയങ്ങൾ അധസ്ഥിതൻെറയും പാർശ്വവൽക്കരിക്കപ്പെട്ടവൻേറതുമായി വേണമെങ്കിൽ പറയാൻ ഉണ്ടല്ലോ?... ഇതിലൊന്നും സ്പർശിക്കാതെ തന്നെയും സിനിമാക്കഥകൾ ഇൻറർസ്റ്റിംഗ് ആക്കാം..



      ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കിൽ അതു മാറ്റിക്കുടേ നാദിർഷാ എന്ന എൻെറ ചോദ്യത്തിന് സാറിൻെറ ഈ വാക്കുകൾ ഉൾക്കൊണ്ടുകൊണ്ട് ഞാനാ ഉറപ്പു തരുന്നു... പേരു മാറ്റാം.. എന്നു പറഞ്ഞ പ്രിയ സഹോദരൻ നാദിർഷായോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല...
      പുതിയ പേരിനായി നമുക്കു കാത്തിരിക്കാം.. പ്രശ്നങ്ങൾ എല്ലാം ഇവിടെ തീരട്ടെ...

      ഇതിന് പുറമെ കമന്റ് സെക്ഷനിൽ വിനയൻ ഏതാനും വരികൾ കൂടെ കൂട്ടിച്ചേർത്തു.

      ആരെയെങ്കിലും പേടിച്ചിട്ടോ നിലപാടുകൾ എല്ലാം മാറ്റിവച്ചിട്ടോ ഒന്നുമല്ല ഇങ്ങനെ ഒരഭിപ്രായത്തോടു യോജിച്ചത്.. ഒരു പേരിട്ടതിൻെറ പേരിൽ ഒരു കലാകാരനെ വളഞ്ഞിട്ട് ആക്രമിക്കുന്നതു കണ്ടതു കൊണ്ടാണ് ആ പേരു മാറ്റുന്നതു കൊണ്ട് സിനിമയ്കു കുഴപ്പമില്ലങ്കിൽ മാറ്റിക്കുടെ എന്നു ചോദിച്ചത്...
      നിലപാടുകളുടെ പേരിൽ ഒരുത്തനേം ഭയക്കാതെ നിവർന്നു നിന്ന് സുപ്രീം കോടതി വരെ പോയി കേസു പറഞ്ഞ് ലക്ഷക്കണക്കിനു രൂപ ഇവിടുത്തെ വമ്പൻമാർക്കും സംഘടനകൾക്കും ശിക്ഷ വാങ്ങി കൊടുത്തിട്ടുണ്ട് ഞാൻ ... ഈ വിഷയം അതുപോലല്ല.., എന്നെ ബാധിക്കുന്നതുമല്ല..
      Published by:user_57
      First published:
      )}