• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വിനയന്റെ ആകാശ ഗംഗ 2 കേരളപ്പിറവി ദിനത്തിൽ തിയേറ്ററിലെത്തും

Vinayan's Aakasha Ganga 2 to hit the screens on November 1 | ദിവ്യ ഉണ്ണി അവതരിപ്പിച്ച മായ എന്ന കഥാപാത്രത്തിന്റെ മകൾ ആതിരയുടെ കഥയാണ് ആകാശഗംഗ2 പറയുന്നത്

news18-malayalam
Updated: October 8, 2019, 6:42 PM IST
വിനയന്റെ ആകാശ ഗംഗ 2 കേരളപ്പിറവി ദിനത്തിൽ തിയേറ്ററിലെത്തും
ആകാശ ഗംഗ 2
  • Share this:
വിനയന്‍ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലര്‍ ചിത്രം 'ആകാശഗംഗ 2' നവംബര്‍ ഒന്നിന് തിയറ്ററുകളിലെത്തും.  വിഷ്ണു വിനയ്, ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്, രമ്യ കൃഷ്ണൻ, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവർ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിൽ പുതുമുഖം ആതിരയാണ് നായിക.

ഗ്രാഫിക്സും അറ്റ്‍മോസ് ശബ്ദവിന്യാസവും മേക്കിംഗിലെ പ്രത്യേകതകളും ഒക്കെ ചേർന്ന് ഈ ചിത്രം നൂറു ശതമാനം എന്‍റർടെയ്നറായി പ്രേക്ഷകർക്കു മുന്നിൽ കേരളം പിറവി ദിനത്തിൽ എത്തുകയാണെന്നും വിനയൻ തന്‍റെ ഫേസ്ബുക്ക് പേജ് വഴി അറിയിച്ചു. സ്ട്രെയിറ്റ് ലൈൻ സിനിമാസും എഫ്. സെമികോളനും ചേർന്നാണ് വിതരണം. 175 ഓളം തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.

ദിവ്യ ഉണ്ണി അഭിനയിച്ച മായ എന്ന കഥാപാത്രം ഗർഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കിൽ മായയുടെ മകൾ ആതിരയുടെ കഥയാണ് ആകാശഗംഗ2 പറയുന്നത്. മലയാളത്തിലും തമിഴിലുമാണ് ഈ ഹൊറര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു.

First published: October 8, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...