• HOME
 • »
 • NEWS
 • »
 • film
 • »
 • വിനയന്റെ ആകാശ ഗംഗ രണ്ടാം ഭാഗം ഏപ്രിലിൽ, നായികയാവാൻ അവസരം

വിനയന്റെ ആകാശ ഗംഗ രണ്ടാം ഭാഗം ഏപ്രിലിൽ, നായികയാവാൻ അവസരം

ദിവ്യ ഉണ്ണി, മയൂരി എന്നിവർ പ്രേത കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു 1999ൽ പുറത്തിറങ്ങിയ ആകാശ ഗംഗ

ആകാശ ഗംഗ 2

ആകാശ ഗംഗ 2

 • Last Updated :
 • Share this:
  വിനയൻ സംവിധാനം നിർവ്വഹിച്ച പ്രേത ചിത്രം ആകാശ ഗംഗയുടെ രണ്ടാം ഭാഗം ഏപ്രിൽ മാസത്തിൽ ചിത്രീകരണം ആരംഭിക്കും.
  ദിവ്യ ഉണ്ണി, മയൂരി എന്നിവർ പ്രേത കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു 1999ൽ പുറത്തിറങ്ങിയ ആകാശ ഗംഗ. ഷൂട്ടിംഗ് ആരംഭിക്കാറായ വിവരവും, വരാൻ പോകുന്ന വിനയൻ ചിത്രങ്ങളുടെ വിശദാംശങ്ങളും, പുതുമുഖ നായികയെ തേടിയുള്ള അറിയിപ്പും ഫേസ്ബുക് പോസ്റ്റിലൂടെ അറിയിക്കുകയാണ് വിനയൻ. പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ:

  പ്രിയ സുഹൃത്തുക്കളെ..
  1999ൽ റിലീസ് ചെയ്ത് 150 ദിവസം തീയറ്ററുകളിൽ ഒാടുകയും മലയാളസിനിമയിൽ ഒരു ട്രെൻഡ് സെറ്ററായി മാറുകയും ചെയ്ത -ആകാശഗംഗ-യുടെ രണ്ടാം ഭാഗമാണ് ഞാൻ ഉടനേ ചെയ്യുന്ന സിനിമ.. അടുത്തമാസം (ഏപ്രിലിൽ) ചിത്രീകരണം ആരംഭിക്കും.. അതുകഴിഞ്ഞ് മോഹൻലാൽ ചിത്രത്തിൻെറ പണിപ്പുരയിലേക്കു കയറാം എന്നു കരുതുന്നു.. ജയസൂര്യ നായകനാകുന്ന ചിത്രത്തിൻെറയും "നങ്ങേലി" എന്ന ചരിത്ര സിനിമയുടെയും പേപ്പർ ജോലികൾ നടക്കുന്നു..
  ആകാശഗംഗയിലേക്ക് ഒരു പുതുമുഖ നായികയെ തേടുകയാണ്..17നും 22നും ഇടയിൽ പ്രായവും അഞ്ചടി നാലിഞ്ചിനു മുകളിൽ പൊക്കവും അഭിനയ താൽപ്പര്യവുമുള്ള പെൺകുട്ടികളോ അവരുടെ രക്ഷിതാക്കളോ ഈ ഫേസ് ബുക്ക്പേജിലേക്ക് ഫോട്ടോയും ഫോൺ നമ്പറും ഉൾപ്പടെ മെസ്സേജ് ചെയ്താൽ പരിഗണനാർഹരായവരെ സെലക്ട് ചെയ്യാനായി ക്ഷണിക്കുന്നതാണ്.. ഫോട്ടോകളും ഫോൺ നമ്പറും 9746959022 എന്ന നമ്പറിലേക്കു വാട്ട്സ് ആപ്പ് ചെയ്താലും മതിയാകും  മുകേഷ്, ജഗദീഷ്, കലാഭവൻ മണി, ഇടവേള ബാബു, റിയാസ്, മധുപാൽ, ഇന്നസെന്റ്, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ, സുകുമാരി, സ്പടികം ജോർജ്, രാജൻ പി.ദേവ്, എൻ.എഫ്. വർഗീസ്, കനകലത, കല്പന എന്നിങ്ങനെ വൻ താര നിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസ് ഹിറ്റായിരുന്നു.

  അടുത്തിടെയാണ് മോഹൻലാലുമായി ഒന്നിക്കുന്ന വിവരം വിനയൻ പുറത്തു വിട്ടത്. മമ്മൂട്ടിയെ നായകനാക്കി ദാദാ സാഹിബും രാക്ഷസരാജാവും, സുരേഷ് ഗോപിയെ നായകനാക്കി ബ്ലാക്ക്‌ ക്യാറ്റ്, ജയറാമിനെ നായകനാക്കി ദൈവത്തിന്റെ മകൻ, പൃഥ്വിരാജിനെ നായകനാക്കി സത്യവും വെള്ളിനക്ഷത്രവും എന്നിവയൊക്കെ എടുത്തിട്ടും മോഹൻലാലും വിനയനും ഒന്നിക്കാത്തതിന് പിന്നിൽ ഇരുവരും തമ്മിൽ നിലനിന്ന ചെറുപിണക്കമാണ്. മോഹൻലാലിന്റെ ഡ്യൂപ്പ് മദൻലാലിനെ നായകനാക്കി സൂപ്പർ സ്റ്റാർ എന്നൊരു ചിത്രം വിനയൻ സംവിധാനം ചെയ്തിരുന്നു. മോഹൻലാലിനെ കളിയാക്കി സിനിമയെടുത്തുവെന്ന് ആരോപിച്ച് ആരാധകർ ഇളകി. കാര്യങ്ങൾ നിയമവഴിയിലേക്ക് നീങ്ങിയതോടെ ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. അമ്മയും തിലകനും തമ്മിലുള്ള പ്രശ്നങ്ങളിൽ‌ മോഹൻലാലിന്റെ നിശിത വിമർശകനായിരുന്നു വിനയൻ. ദീർഘനാളത്തെ വിലക്കിനു ശേഷം കഴിഞ്ഞ വർഷമാണ് ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രവുമായി വിനയൻ തിരിച്ചുവരവ് നടത്തിയത്.

  First published: