• HOME
 • »
 • NEWS
 • »
 • film
 • »
 • മുടി വളരാനുള്ള എണ്ണ വേണ്ട, പകരം ബിരിയാണി വാങ്ങി ആരാധകൻ; ഇരുത്തി ചിന്തിപ്പിച്ച ശ്രീനിവാസൻ മാഷ് എന്ന വിനയ് ഫോർട്ട്

മുടി വളരാനുള്ള എണ്ണ വേണ്ട, പകരം ബിരിയാണി വാങ്ങി ആരാധകൻ; ഇരുത്തി ചിന്തിപ്പിച്ച ശ്രീനിവാസൻ മാഷ് എന്ന വിനയ് ഫോർട്ട്

Vinay Forrt goes candid about Thamasha | 'മറ്റൊരാളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനും, ചിന്തിപ്പിക്കാനും കഴിഞ്ഞ ഒരു പടത്തിന്റെ ഭാഗമാകാൻ പറ്റിയെന്നതിൽ സന്തോഷം'

തമാശയിൽ വിനയ് ഫോർട്ട്, നായിക ചിന്നു

തമാശയിൽ വിനയ് ഫോർട്ട്, നായിക ചിന്നു

 • Last Updated :
 • Share this:
  #മീര മനു

  അതിരു വിടുന്ന കളിയാക്കലുകൾ നശിപ്പിക്കുന്നത് പലരുടെയും ജീവിതമാണ്. അതിന് നിശിത വിമർശനവുമായി വന്നയാളാണ് ശ്രീനിവാസൻ എന്ന യുവ കോളേജ് അധ്യാപകൻ അഥവാ വിനയ് ഫോർട്ട്. പലരും തമാശയായി കരുതുന്ന കാര്യങ്ങൾ മറ്റുള്ളവരുടെ ജീവിതത്തെയും മനസ്സിനെയും ബാധിക്കുന്ന അവസ്ഥയെയാണ് 'തമാശ'യിലൂടെ വിനയ് തുറന്നുകാട്ടിയത്. അതിന് ലഭിച്ച കയ്യടികൾ തിയേറ്ററിനുള്ളിലേക്കാളും മുഴങ്ങി കേട്ടത് പുറത്താണ്. പൊണ്ണത്തടിയെന്നും കഷണ്ടിയെന്നുമുള്ള വിളിപ്പേര് കേട്ട് സഹികെട്ട വ്യക്തികൾ തമാശ റിലീസ് ആയ ശേഷം സോഷ്യൽ മീഡിയകളിൽ നടത്തിയ തുറന്നു പറച്ചിലുകൾ അത്രയേറെയുണ്ടായിരുന്നു. കൂരമ്പിന്റെ മുനയുള്ള വാക്കുകൾ തളർത്തിയ ആത്മവിശ്വാസം പതിന്മടങ്ങു വീണ്ടെടുക്കാൻ ഈ ചിത്രവും അതിലെ കഷണ്ടിക്കാരനായ നായകനും അവരെ പ്രേരിപ്പിച്ചു; ജീവിതത്തെ ജീവിതമായി കാണാനും. എല്ലാത്തിനും കടിഞ്ഞാണായ വിനയ് ന്യൂസ് 18 മലയാളത്തോട്.

  തമാശ റിലീസ് ആയ ശേഷമുള്ള പ്രേക്ഷകർ വിനയ് എന്ന നായകന് നൽകിയ പ്രതികരണം:

  ഒരു ദിവസം 100 എണ്ണം കിട്ടും. ഇൻസ്റാഗ്രാമിലും ഫേസ്ബുക്കിലും മെസ്സേജ് വന്നു കൊണ്ടേയിരിക്കും. 'ഇന്ദുലേഖ വാങ്ങാനുള്ള പൈസ കൊണ്ട് ഞാൻ ബിരിയാണി വാങ്ങി ചേട്ടാ', 'തടി കുറയ്ക്കാനുള്ള ക്ലിനിക്കിൽ ഞാൻ പോകില്ല' അങ്ങനെയൊക്കെ. കോട്ടയം പ്രദീപ് 'തലയൊന്നും ഒരു വിഷയമല്ല' എന്നായി. അത് ഈ സിനിമയുടെ ഒരു വിജയമല്ലേ? പടം സക്സസ് ആണ്, ഹിറ്റാണ്, ആളുകൾ കാണുന്നുണ്ട് എന്നതിനേക്കാളും സന്തോഷം കിട്ടുന്ന കാര്യം ഈ സിനിമ ആളുകളെ, ചിന്തിപ്പിച്ചു, ഇൻസ്പയർ ചെയ്തു എന്നതാണ്. മറ്റൊരാളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനും, ചിന്തിപ്പിക്കാനും കഴിഞ്ഞ ഒരു പടത്തിന്റെ ഭാഗമാകാൻ പറ്റിയെന്നതിൽ സന്തോഷം.  കല്യാണം കഴിക്കാൻ ശ്രീനിവാസൻ സാർ നേരിടുന്ന കഷ്ടപ്പാടുകളാണ് സിനിമയിൽ. ജീവിതത്തിൽ വിവാഹത്തിന് മുൻപുള്ള അനുഭവങ്ങൾ.

  പ്രേമവിവാഹമാണ് ഞങ്ങളുടേത്. എന്റെ ശരിക്കുമുള്ള തല ഇഷ്ടപ്പെടുന്ന കുട്ടിയാണ് എന്റെ ഭാര്യ. എന്റെ റിയൽ സെൽഫിനെ, ആക്ടറിനെ ഇഷ്ടപ്പെടുന്ന പെൺകുട്ടിയെയാണ് ഞാൻ കല്യാണം കഴിച്ചത്. ലൈഫിലെ പാർട്ണർ എന്ന് പറയുമ്പോൾ ജീവിതമാണ് കൊടുക്കുന്നത്. ഞാൻ സിനിമയിലൊക്കെ അഭിനയിച്ച ശേഷമുള്ള റിലേഷൻഷിപ്പാണ്. അതിനു മുൻപ് കോമൺ ഫ്രണ്ട്‌സ് വഴി അറിയാമായിരുന്നു.

  വീണ്ടും കോളേജ് അധ്യാപകനായി വിനയ്. പ്രേമത്തിലെ വിമൽ സാർ ഇപ്പോഴും പ്രേക്ഷക മനസ്സിൽ തന്നെയുണ്ട്. ഈ കഥാപാത്രത്തെ എങ്ങനെ സമീപിച്ചു?

  മൂന്നു പ്രധാന സാദൃശ്യം ഒഴിച്ചാൽ - മുടിയില്ലാത്തതിന്റെ കോംപ്ലക്സ്, രണ്ടു പേരും കോളേജ് അദ്ധ്യാപകർ, പിന്നെ ഒപ്പമുള്ള ടീച്ചറിനെ പ്രേമിക്കുന്നത് - ബാക്കി എല്ലാം ഞാൻ മാറി നിന്ന് ചിന്തിച്ചിട്ടുണ്ട്. ഈ ക്യാരക്റ്ററിന്റെ ശരീര ഭാഷയും, മാനറിസങ്ങളും, ഇരിപ്പും ഓരോ സീനിലേക്കും വേണ്ടി ക്യാരക്റ്റെറൈസ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ശരിക്കും ഒരു പുതിയ ആൾ തന്നെയായി.  ചെമ്പൻ വിനോദ്, ഷൈജു ഖാലിദ്, ലിജോ ജോസ്, സമീർ താഹിർ. ജനങ്ങളോട് ചേർന്ന് നിൽക്കുന്ന സിനിമകൾ നിർമ്മിക്കുന്ന ഈ സംഘത്തിനൊപ്പമുള്ള ദിനങ്ങൾ എങ്ങനെ?

  സമീർ താഹിറും, ഷൈജു ഖാലിദും, ലിജോ ജോസും, ചെമ്പൻ വിനോദും ഒരു പടം പ്രൊഡ്യൂസ് ചെയ്യുന്നു. അതിൽ നായകനായി അഭിനയിക്കാനുള്ള അവസരം തരുന്നു. എന്നെ സംബന്ധിച്ച് ഇതൊരു വലിയ ഓപ്പർച്യൂണിറ്റി തന്നെയാണ്. അതുകൊണ്ട് ഉത്തരവാദിത്തം കൂടി. പൊതുവെ ഫഹദ്, ദുൽഖർ പോലുള്ള താരങ്ങളാണ് ഇവരുടെ സിനിമയിൽ അഭിനയിക്കുന്നത്. പ്രേമം അല്ലാതൊരു സാധനം ചെയ്യുക എന്നതായിരുന്നു ലക്‌ഷ്യം. വിമൽ സാറിനെ ആ ഏരിയയിലേക്ക് ഞാൻ അടുപ്പിച്ചിട്ടില്ല.

  ഇവരുടെ സെറ്റ് ഹ്യൂമെയ്ൻ ആണ്. വേർതിരിവുകളോ തട്ടുകളോ ഒഴിവാക്കി എല്ലാവരെയും ഒരേ ലെവലിലേക്കു കൊണ്ട് വരും. എല്ലാ ആളുകളും എല്ലാ തരത്തിലും ഹാപ്പി ആയിരിക്കും. എല്ലാവരും മികച്ച രീതിയിൽ പ്രൊഡക്ടിവ് ആവും. എല്ലാവരും രാവിലെ ആറരയ്ക്കിറങ്ങും. വർക്കിന്റെ കാര്യത്തിൽ കോംപ്രമൈസ് ഇല്ല. ചെയ്യുന്ന വർക്കിന്റെ ക്വാളിറ്റി കിട്ടിക്കൊണ്ടിരിക്കുമ്പോൾ കൂടുതൽ അധ്വാനിച്ച് കാര്യങ്ങൾ നന്നാക്കാൻ നമ്മൾ ശ്രമിക്കും.

  Read: Thamasha movie review: മറ്റുള്ളവരുടെ തമാശയല്ല, ഒരു വ്യക്തിയുടെ ജീവിതം; ഇത് പറയേണ്ട സിനിമ

  സംവിധായകൻ അഷ്‌റഫ് ഹംസ പുതിയ ആളെങ്കിലും വളരെ ബുദ്ധിമാനും, ക്രിയേറ്റിവും ഹ്യുമെയിനും ആയിട്ടുള്ള വ്യക്തിയാണ്. മലബാറിന്റെ നന്മയുള്ള, രസമുള്ള മനുഷ്യനാണ്. ഷൈജു ഖാലിദ് എപ്പോഴും മോണിറ്ററിന്റെ പിറകിലുണ്ടാവും. മുഹ്‌സിൻ പരാരി, ഖാലിദ് റഹ്മാൻ, സക്കറിയ എന്നിവരെ പോലെ കൂട്ടായ വർക്ക് ആണ്. തിരക്കഥ എഴുതുന്നത് മുതൽ ഇവർ ദിവസവും ചർച്ചകൾ നടത്തും. എപ്പോഴും നാലഞ്ചു പേർ അതിൽ ഇൻവോൾവ്ഡ് ആണ്. സമീർ ഷൂട്ട് ചെയ്തപ്പോൾ പറഞ്ഞൊരു കാര്യം ഇതാണ്: 'വിനയ് നിങ്ങൾ എന്നും ഷൂട്ട് ചെയ്യുന്ന സാധനം കാണണം. നിങ്ങൾ അത് കണ്ടിട്ട് ഒരു തീം അല്ലെങ്കിൽ ഷോട്ട് വർക്കായില്ലെങ്കിൽ എന്നോട് പറയണം. നമുക്ക് ഒരുമിച്ചൊരു തീരുമാനമെടുത്ത് അത് റീഷൂട്ട്‌ ചെയ്യാം'.

  പുതിയ അഭിനേതാക്കൾ ഉണ്ടായിരുന്നു. അവർ ക്ഷീണിച്ചാൽ അപ്പൊ തന്നെ റാപ് ചെയ്യും. ഒരു മനുഷ്യന്റെ കംഫർട്ട് സോൺ നോക്കിയാണ് ഷൂട്ട്‌. മാനുഷികതയാണ് ഇവരുടെ അടിസ്ഥാന ടൂൾ. 'വിനയ് ആ സീൻ ഒന്ന് ചെയ്തു കാണിക്കാൻ' പറയും. അതിനു ശേഷമാണ് ഷോട്ട് ഡിവിഷൻ ചെയ്യുന്നത്. അങ്ങനെ അഭിനേതാക്കളെ കേന്ദ്രീകരിച്ചുള്ള പരിപാടികളാണ്. ഒരാളുടെയും വികാരം വ്രണപ്പെടില്ല. ആ ഒരു നന്മ സിനിമയിലുണ്ട്.  വിനയ് എങ്ങനെ ഈ സിനിമയിൽ നായകനായെത്തി?

  ചെമ്പൻ ചേട്ടനും ഞാനും അടുത്ത സുഹൃത്തുക്കളാണ്. ഒരു ദിവസം വിളിച്ചിട്ട് 'നിനക്ക് ഈ റോൾ ചെയ്യാൻ താത്പര്യമുണ്ടോ' എന്ന് ചോദിച്ചു. പുള്ളി തന്നെയാണ് അഷ്‌റഫ് ഹംസയെ കണ്ടെത്തുന്നതും, സമീർ താഹിറിലേക്കു എത്തി ചേരുന്നതും സ്വന്തമായി പ്രൊഡ്യൂസ് ചെയ്യുന്നതും ഒക്കെ.

  എന്ത് കൊണ്ട് വിനയ് അടുപ്പിച്ചടുപ്പിച്ച് സിനിമകൾ ചെയ്യുന്നില്ല?

  ചോയ്‌സുകൾ ഇല്ല. തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഒരു നടന്റെ ഏറ്റവും വലിയ ഭാഗ്യം. ചോയ്സുകൾ കൂടുമ്പോൾ താൽപ്പര്യം ഉള്ളത് തിരഞ്ഞെടുത്ത് ചെയ്യാനുള്ള അവസരമുണ്ടാകും. കിട്ടുന്ന അവസരങ്ങളിൽ നിന്നും ഭേദപ്പെട്ടത് തിരഞ്ഞെടുത്താണ് ചെയ്യുന്നത്. പണത്തിനു വേണ്ടി ചെയ്യാതിരിക്കാൻ കഴിവതും ശ്രമിക്കും. ഒരു മൂന്നു-നാല് മാസം കൂടുമ്പോൾ സിനിമ ചെയ്തില്ലെങ്കിൽ ഫീൽഡ് ഔട്ട് എന്ന വിഷയം കടന്നു വരും. അത്തരം അവസരത്തിൽ വലിയ താൽപ്പര്യം ഇല്ലാത്ത വേഷങ്ങൾ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്.

  മകനൊപ്പമുള്ള വിനയ് ആണ് സോഷ്യൽ മീഡിയയിൽ കൂടുതൽ.

  സിനിമകൾ തിരഞ്ഞെടുക്കുന്നതിന് ഒരു മുൻഗണന മകനാണ്. അവൻ വീട്ടിലുള്ളത് നല്ല സമയമാണല്ലോ. സ്കൂളിലൊക്കെ പോയി തുടങ്ങിയാൽ കാര്യം മാറും. തമാശയുടെ കൊമേർഷ്യൽ വിജയം നോക്കിയാൽ ചിലപ്പോ തുടർച്ചയായി അഭിനയിക്കാനുള്ള അവസരവും ഉണ്ടാവും. ഇപ്പോൾ എനിക്കും അത്യാവശ്യം സമയം കിട്ടാറുണ്ട്, അത് അവനൊപ്പം ചിലവഴിക്കാൻ ശ്രമിക്കും.

  First published: