കുസൃതിക്കാരിയായ പോലീസുകാരിയുടെ വേഷത്തിൽ വിൻസി അലോഷ്യസ് (Vincy Aloshious). ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 'സോളമന്റെ തേനീച്ചകള്‍' (Solomante Theneechakal) എന്ന ചിത്രത്തിന്റെ നാലാമത്തെ ക്യാരക്ടര്‍ വീഡിയോയിലാണ് ഗ്ലൈന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിൻസി അലോഷ്യസിന്റെ ലുക്ക് പുറത്തുവന്നത്. 'നായികാ നായകന്' റിയാലിറ്റി ഷോ വിജയികളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ലാല്‍ ജോസ് 'സോളമന്റെ തേനീച്ചകള്‍' സംവിധാനം ചെയ്യുന്നത്.
എല്‍.ജെ. ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിവ്വഹിക്കുന്നു.
തിരക്കഥ- പി.ജി. പ്രഗീഷ്, സംഗീതം & ബിജിഎം- വിദ്യാസാഗര്‍, ബാനര്‍- എല്‍ ജെ ഫിലിംസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- ഡോ. ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന് നമ്പ്യാര്‍, ഗാനരചന- വിനായക് ശശികുമാര്‍ & വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, എഡിറ്റര്‍- രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ കണ്ട്രോളര്- രഞ്ജിത്ത് കരുണാകരന്, കല- അജയ് മാങ്ങാട്, ഇല്ലുസ്ട്രേഷന്‍- മുഹമ്മദ് ഷാഹിം, വസ്ത്രങ്ങള്‍- റാഫി കണ്ണാടിപ്പറമ്പ്, മേക്കപ്പ്: ഹസ്സന് വണ്ടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാഘി രാമവര്‍മ്മ, ക്യാമറ അസോസിയേറ്റ്- ഫെര്വിന് ബൈതര്‍, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, ഡിസൈന്‍- ജിസന്‍ പോള്‍, പി.ആര്.ഒ.- എ.എസ്. ദിനേശ്.
Also read: പൂക്കാലം വന്നൂ പൂക്കാലം; 'ആനന്ദം' സംവിധായകൻ ഗണേഷ് രാജിന്റെ മൂന്നാമത്തെ ചിത്രം
പുതുതലമുറയുടെ ക്യാമ്പസ് കഥ പറഞ്ഞ ആനന്ദം (Aanandam) സിനിമയുടെ സംവിധായകൻ ഗണേഷ് രാജ് (Ganesh Raj) പുതിയ ചിത്രം പ്രഖ്യാപിച്ചു. 'പൂക്കാലം' (Pookkalam) എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പ്രഖ്യാപന പോസ്റ്റർ വിനീത് ശ്രീനിവാസൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കിട്ടു.
പ്രേക്ഷകർക്ക് സുപരിചിതരായ ഒട്ടേറെ പേരുകൾ പോസ്റ്ററിൽ തെളിയുന്നു. വിജയരാഘവൻ, കെ.പി.എ.സി. ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി മണിരത്നം, ജഗദീഷ്, അബു സലിം, ജോണി ആന്റണി, അന്നു ആന്റണി, റോഷൻ മാത്യു, സരസ ബാലുശ്ശേരി, അരുൺ കുരിയൻ, ഗംഗ മീര, രാധ ഗോമതി, അരുൺ അജികുമാർ, ശരത് സഭ, അരിസ്റ്റോ സുരേഷ്, പുതുമുഖങ്ങൾ - കാവ്യ, നവ്യ, അമൽ, കമൽ.
വിനോദ് ഷൊർണ്ണൂർ, തോമസ് തിരുവല്ല എന്നിവരാണ് നിർമ്മാതാക്കൾ.
ഗണേഷ് രാജിന്റെ ആദ്യ സംവിധാന സംരംഭമായ ‘ആനന്ദം’ 2016 ൽ പുറത്തിറങ്ങി, അതിൽ അഭിനേതാക്കളായ വിശാഖ് നായർ, അരുൺ കുര്യൻ, അനാർക്കലി മരിക്കാർ, റോഷൻ മാത്യു, സിദ്ധി മഹാജനകട്ടി, അന്നു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.