• HOME
  • »
  • NEWS
  • »
  • film
  • »
  • Vincy Aloshious | അധഃസ്ഥിതർക്കായി ജീവിതമുഴിഞ്ഞു വച്ച സിസ്റ്റർ റാണി മരിയ; ത്രിഭാഷാ ചിത്രത്തിൽ വിൻസി അലോഷ്യസ്

Vincy Aloshious | അധഃസ്ഥിതർക്കായി ജീവിതമുഴിഞ്ഞു വച്ച സിസ്റ്റർ റാണി മരിയ; ത്രിഭാഷാ ചിത്രത്തിൽ വിൻസി അലോഷ്യസ്

Vincy Aloshious to portray Rani Maria in tri-lingual movie | മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളിൽ ഷയ്സൺ പി. ഔസേപ്പ് സംവിധാനം ചെയ്യുന്ന സിനിമയിൽ വിൻസി അലോഷ്യസ് റാണി മരിയയായി അഭിനയിക്കുന്നു

വിൻസി, സിസ്റ്റർ റാണി മരിയ

വിൻസി, സിസ്റ്റർ റാണി മരിയ

  • Share this:
    മിനി സ്ക്രീൻ റിയാലിറ്റി ഷോയായ നായികാ നായകനിൽ നിന്നും വെള്ളിത്തിരയിലെത്തിയ നടിയാണ് വിൻസി അലോഷ്യസ് (Vincy Aloshious). കുഞ്ചാക്കോ ബോബൻ ചിത്രമായ 'ഭീമന്റെ വഴിയിലെ' വിൻസിയുടെ വേഷം ശ്രദ്ധ നേടിയിരുന്നു. അടുത്തതായി ഹിന്ദി ഉൾപ്പെടെ മൂന്നു ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ (tri-lingual movie) നായികയായി വിൻസി വേഷമിടുകയാണ്.

    മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരുപത്തിയൊന്നാം വയസ്സിൽ മദ്ധ്യപ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ത്യാഗോജ്ജ്വലമായ ജീവിതം പശ്ചാത്തലമാക്കി മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളിൽ ഷയ്സൺ പി. ഔസേപ്പ് സംവിധാനം ചെയ്യുന്ന സിനിമയിൽ വിൻസി അലോഷ്യസ് റാണി മരിയയായി അഭിനയിക്കുന്നു.

    ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹത്തിലെ അംഗമായ സിസ്റ്റർ പാവപ്പെട്ടവരെ അടിച്ചമർത്തലിൽ നിന്നും ചൂഷണത്തിൽ നിന്നും രക്ഷിക്കുന്നതിന് മദ്ധ്യപ്രദേശിലെ ഇൻഡോർ - ഉദയ്നഗർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. അവിടെ പ്രേഷിത ശുശ്രൂഷ നടത്തവേ 1995 ഫെബ്രുവരി 25നു കൊല്ലപ്പെട്ടു.

    1995 ഫെബ്രുവരി 25-ന് ഇൻഡോറിലെ നാച്ചൻബോർ ഹില്ലിൽ വെച്ച് ഒരു ബസ്സിൽ ഇൻഡോറിലേക്ക് പോകുമ്പോൾ, സമന്ദർ സിംഗ് എന്ന അക്രമിയുടെ കത്തിക്കുത്തിൽ പരിക്കേറ്റായിരുന്നു റാണി മരിയയുടെ അന്ത്യം. അവർക്ക് 14 ചതവുകൾ കൂടാതെ 40 വലിയ പരിക്കുകൾ ഉണ്ടായിരുന്നു.

    വധക്കേസിൽ ശിക്ഷിക്കപ്പെട്ട സിംഗിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. റാണി മരിയയുടെ കന്യാസ്ത്രീയായ സഹോദരി 2002 ഓഗസ്റ്റ് 31ന് സിങ്ങിനെ ജയിലിൽ സന്ദർശിച്ച്‌ മാപ്പു നൽകി. സിംഗ് പശ്ചാത്താപം പ്രകടിപ്പിക്കുകയും, താൻ ചെയ്തതിന് ക്ഷമ ചോദിക്കുകയും ചെയ്തു. 2003 ഫെബ്രുവരി 25-ന് റാണി മരിയയുടെ അമ്മ സിങ്ങിനെ സന്ദർശിക്കുകയും ക്ഷമയുടെ അടയാളമായി സിംഗിന്റെ കൈകളിൽ ചുംബിക്കുകയും ചെയ്തു.

    2003 ഫെബ്രുവരി 25ന് കർദിനാൾ മാർ വർക്കി വിതയത്തിലിന്റെ കാർമ്മികത്വത്തിൽ ഉദയനഗറിൽ സിസ്റ്റർ റാണി മരിയയുടെ എട്ടാം ചരമവാർഷിക ദിനത്തിൽ വാഴ്ത്തപ്പെട്ട പദവിയിലേക്കുള്ള ചടങ്ങുകൾ ആരംഭിച്ചു. 2017 നവംബർ 4ന് മദ്ധ്യപ്രദേശിൽ ഇൻഡോർ രൂപതയുടെ മെത്രാസനമന്ദിരത്തിനു സമീപത്തുള്ള സെൻറ് പോൾ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ സമൂഹദിവ്യബലിമദ്ധ്യേ, ഫ്രാൻസീസ് മാർ പാപ്പയെ പ്രതിനിധാനം ചെയ്തുകൊണ്ട്, കർദ്ദിനാൾ ആഞ്ചെലൊ അമാത്തോയാണ് സിസ്റ്റർ റാണി മരിയയെ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ പട്ടികയിൽ ഔപചാരികമായി ചേർത്തത്.

    Summary: Actor Vincy Aloshious may now essay the role of nun Rani Maria in a tri- lingual movie coming up in Malayalam, Hindi and Spanish. Rani Maria, who led an altruistic life for the upliftment of the downtrodden was murdered in 1995. She was conferred Servant of God title posthumously 
    Published by:user_57
    First published: