• HOME
 • »
 • NEWS
 • »
 • film
 • »
 • വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ഒരുമിച്ച് പാടിയ പാട്ട്; സാറാസിലെ ഗാനം പുറത്തിറങ്ങി

വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ഒരുമിച്ച് പാടിയ പാട്ട്; സാറാസിലെ ഗാനം പുറത്തിറങ്ങി

Vineeth Sreenivasan and Divya Vineeth together sing for Sara's | ഇരുവരും ആദ്യമായിട്ടാണ് ഒരുമിച്ച് സിനിമയില്‍ പാടുന്നത്

വിനീതും ദിവ്യയും

വിനീതും ദിവ്യയും

 • Share this:
  കൊച്ചി: അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും പാടിയ ഗാനം പുറത്തുവിട്ടു.

  ഇരുവരും ആദ്യമായിട്ടാണ് ഒരുമിച്ച് സിനിമയില്‍ പാടുന്നത്. നടൻ നിവിൻ പോളിയാണ് ഗാനം പുറത്തുവിട്ടത്. ചിത്രം ജൂലായ് 5ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും.

  നേരത്തെ ചിത്രത്തിലെ മറ്റൊരു ഗാനം പുറത്തുവിട്ടിരുന്നു. മേലെ വിണ്ണിന്‍... എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ് ആണ്.

  മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണം പകര്‍ന്നിരിക്കുന്നത്. സണ്ണി വെയ്ന്‍ ആണ് ചിത്രത്തിലെ നായകന്‍. അന്ന ബെന്നിനൊപ്പം ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.  കൊച്ചി മെട്രോ, ലുലു മാള്‍, വാഗമണ്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇരുന്നോറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അടക്കം ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോവിഡ് പൊട്ടിപ്പുറപ്പെടലിനു ശേഷം ഷൂട്ടിംഗ് ആരംഭിച്ച സിനിമ കോവിഡ് സുരക്ഷ പൂര്‍ണമായി ഒരുക്കിയായിരുന്നു ഷൂട്ട് ചെയ്തത്.

  വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

  ക്ലാസ്‌മേറ്റ് അടക്കം മലയാളത്തിലെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ശാന്ത മുരളിയും പി.കെ. മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, നിമിഷ് രവിയാണ് ക്യാമറ.

  ലൂസിഫര്‍, മാമാങ്കം മുതലായ സിനിമകളിലൂടെ ശ്രദ്ധേയനായ മോഹന്‍ദാസ് പ്രൊഡക്ഷന്‍ ഡിസൈന്‍ ചെയ്യുന്നു. എഡിറ്റിംഗ് റിയാസ് ബാദര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍.

  സൗണ്ട് മിക്‌സിങ്- ഡാന്‍ ജോസ്, പ്രോജക്ട് ഡിസൈനര്‍- ബിനു മുരളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് അര്‍ജുനന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ബിബിന്‍ സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനീവ് സുകുമാര്‍, പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്- സുഹൈബ്, ഡിസൈന്‍- 24എ.എം.

  ഈ സിനിമ കൂടാതെ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവർ നായികാനായകന്മാരാവുന്ന 'ഹൃദയം' സിനിമയിലും ദിവ്യ പിന്നണിഗായികയാവുന്നുണ്ട്. വിനീത് രചിച്ച ഗാനമാണ് ഈ സിനിമയിൽ ദിവ്യ പാടുന്നത്.

  Summary: A song from Malayalam movie Sara's starring Anna Ben has been released. This is for the first time Vineeth Sreenivasan and wife Divya Vineeth have became playback singers for a movie. The song is released by Nivin Pauly
  Published by:user_57
  First published: