ആദ്യം അച്ഛന് വേണ്ടി പ്രണയഗാനം, ഇപ്പോൾ അനുജന് വേണ്ടിയും പാടി വിനീത് ശ്രീനിവാസൻ

Vineeth Sreenivasan croons a romantic song for Dhyan in Kuttimama | കുട്ടിമാമ എന്ന ചിത്രത്തിലെ 'തോരാതെ...' എന്ന് തുടങ്ങുന്ന ഗാനമാണ് ജ്യേഷ്‌ഠാനുജന്മാരുടെ സംഗമമായി മാറിയത്

news18india
Updated: May 4, 2019, 11:27 AM IST
ആദ്യം അച്ഛന് വേണ്ടി പ്രണയഗാനം, ഇപ്പോൾ അനുജന് വേണ്ടിയും പാടി വിനീത് ശ്രീനിവാസൻ
ഗാനരംഗത്തിൽ ധ്യാൻ ശ്രീനിവാസനും ദുർഗ്ഗ കൃഷ്ണയും
  • Share this:
അറബിക്കഥയിലെ 'താമര മലരുകൾ വിരിയും പാടം' എന്ന പ്രണയഗാന രംഗത്ത് ശ്രീനിവാസൻ എത്തിയപ്പോൾ ആ ഗാനത്തിന്റെ ശബ്ദം വിനീത് ശ്രീനിവാസന്റേതായിരുന്നു. അച്ഛന് വേണ്ടി പ്രണയ ഗാനം പാടി എന്ന നിലയിൽ അന്ന് വിനീതും ഗാനവും ശ്രദ്ധേയമായി. ഇന്നിപ്പോൾ വീണ്ടും ഒരു പ്രണയ ഗാനവുമായി വിനീത് വരുമ്പോൾ സ്‌ക്രീനിൽ നിറയുന്നത് അനുജൻ ധ്യാൻ ശ്രീനിവാസൻ. ഒപ്പം നായിക ദുർഗ്ഗ കൃഷ്ണയും. കുട്ടിമാമ എന്ന ചിത്രത്തിലെ 'തോരാതെ...' എന്ന് തുടങ്ങുന്ന ഗാനമാണ് ജ്യേഷ്‌ഠാനുജന്മാരുടെ സംഗമമായി മാറിയത്. ഇവരുടെ അച്ഛൻ ശ്രീനിവാസൻ ആണ് നായകൻ എന്ന സവിശേഷത വേറെ.മീര വാസുദേവ് ആണ് മറ്റൊരു നായിക. സംവിധാനം വി.എം. വിനു. മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വി.എം. വിനുവിന്റെ മകന്‍ വരുണാണ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു. കുട്ടിമാമയുടെ കോ പ്രൊഡ്യൂസഴ്സ് വി.സി. പ്രവീൺ , ബൈജു ഗോപാലൻ എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ് സുധാകർ ചെറുകുറി, കൃഷ്ണമൂർത്തി.

ഒരു ഫാമിലി എന്റെർറ്റൈനെർ ചിത്രത്തിൽ വലിയ താരനിര അണി നിരക്കുന്നുണ്ട്. വിശാഖ്, നിർമ്മൽ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാർ, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവൻ റഹ്മാൻ, സയന, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് മറ്റു വേഷങ്ങളിൽ എത്തുന്നത്. ഒരു പിടി മികച്ച എന്റെർറ്റൈനെറുകൾ മലയാളത്തിന് സമ്മാനിച്ച വി എം വിനു ഗോകുലം മൂവീസുമായി ഒന്നിക്കുകയാണ്. ശ്രീനിവാസനും, വിനീത് ശ്രീനിവസാനും ആദ്യമായി പ്രധാന വേഷങ്ങളിൽ എത്തിയ 'മകന്‍റെ അച്ഛന്‍' എന്ന ചിത്രം സംവിധാനം ചെയ്തതും വി.എം. വിനുവായിരുന്നു.

First published: May 4, 2019, 11:27 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading