'ഈ സമയം ഞാൻ ഭയങ്കര ചീപ്പാണ്'

Vineeth Sreenivasan having a whale of a time playing Dart game | കേട്ടുനിന്നവരെ പൊട്ടിച്ചിരിപ്പിച്ച് വിനീത് ശ്രീനിവാസൻ

News18 Malayalam | news18-malayalam
Updated: November 19, 2019, 1:12 PM IST
'ഈ സമയം ഞാൻ ഭയങ്കര ചീപ്പാണ്'
വിനീത് ശ്രീനിവാസൻ
  • Share this:
പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തി വിനീത് ശ്രീനിവാസൻ നിർമ്മിച്ച് അതിഥി വേഷവും കൈകാര്യം ചെയ്ത ചിത്രം 'ഹെലൻ' മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നോട്ടു പോവുകയാണ്. വിനീത് രണ്ടാമത് നിർമ്മിച്ച ചിത്രമാണ് 'ഹെലൻ'. കലാലയ ചിത്രമായ 'ആനന്ദ'മാണ് ആദ്യ നിർമ്മാണ ചിത്രം.

പുതിയ ചിത്രം തിയേറ്ററുകയിൽ എത്തുന്നതിന് മുന്നോടിയായി രസകരമായ ഡാർട് ഗെയിം കളിച്ച് നായിക അന്ന ബെന്നിനൊപ്പം വിനീത് ചേരുന്നു. ഡാർട് ബോർഡിന്റെ ഒത്തനടുവിലെ ഭാഗത്ത് കുന്തമുനയുള്ള ഡാർട് സൂചികൾ എറിഞ്ഞു കൊള്ളിക്കുന്നതാണ് കളി.

ഈ ഗെയ്‌മിനിടയിൽ അവതാരകൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് പെട്ടെന്ന് ഉത്തരം പറയുക എന്നൊരു കടമ്പ കൂടിയുണ്ട്. എങ്കിൽ മാത്രമേ എറിയാനുള്ള 'ആയുധം' കിട്ടുള്ളൂ.

ചിലപ്പോൾ ഒപ്പം കളിക്കുന്ന ആളെപ്പറ്റിയുള്ള ചോദ്യമാണെങ്കിൽ കൂടി അത് വേഗം പറഞ്ഞേ മതിയാവൂ. എന്നാൽ അന്നക്ക് അവസരം നൽകാതെ ചാടിക്കേറി ഉത്തരം നൽകി എറിയാനുള്ള അവസരം ഏറ്റവും കൂടുതൽ സ്വന്തമാക്കിയത് വിനീത് തന്നെ.

ഒരവസരത്തിൽ എറിയാനുള്ളതെല്ലാം വിനീതിന് നൽകി ഞാൻ പോവുന്നു എന്ന് വരെ അന്ന പറഞ്ഞുകളഞ്ഞു! പക്ഷെ കളിക്കുന്ന സമയം താൻ ഭയങ്കര ചീപ്പാണെന്ന് പറഞ്ഞ് വിനീത് അന്നയെ പൊട്ടിച്ചിരിപ്പിക്കുന്നുമുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 19, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading