നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday Vineeth Sreenivasan | വിനീത് ശ്രീനിവാസൻ 'വീട്ടു തടങ്കലിൽ'; സർപ്രൈസ് ഒളിപ്പിച്ചുകൊണ്ടൊരു ഫേസ്ബുക്ക് പോസ്റ്റ്

  Happy Birthday Vineeth Sreenivasan | വിനീത് ശ്രീനിവാസൻ 'വീട്ടു തടങ്കലിൽ'; സർപ്രൈസ് ഒളിപ്പിച്ചുകൊണ്ടൊരു ഫേസ്ബുക്ക് പോസ്റ്റ്

  Vineeth Sreenivasan makes a different announcement on his Facebook post | 'വിനീത് ശ്രീനിവാസൻ വീട്ടു തടങ്കലിൽ' എന്ന തലക്കെട്ടോടു കൂടി ഫേസ്ബുക്ക് പോസ്റ്റ്

  വിനീത് ശ്രീനിവാസൻ

  വിനീത് ശ്രീനിവാസൻ

  • Share this:
   നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പേജിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട പോസ്റ്റ് കണ്ട് ഞൊടിയിടയിൽ ആരെങ്കിലുമൊക്കെ ഞെട്ടിക്കാണും. 'വിനീത് ശ്രീനിവാസൻ വീട്ടു തടങ്കലിൽ' എന്ന തലക്കെട്ടോടു കൂടി വിനീതിന്റേയും സുഹൃത്തിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ പത്രവാർത്താ ശൈലിയിലെ പോസ്റ്റാണ് പേജിൽ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റിലെ ഉള്ളടക്കം ചുവടെ:

   "ഫീൽ ഗുഡ് സിനിമകളിൽ മാത്രം അഭിനയിച്ച്‌ മുന്നോട്ടു പോയിരുന്ന എളിയ കലാകാരനായ വിനീത് ശ്രീനിവാസനെ അദ്ദേഹത്തിന്റെ സ്വന്തം വീട്ടിൽ തടങ്കലിൽ ഇട്ടതായി റിപ്പോർട്ടുകൾ. ഇൻഡസ്ട്രിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവത്തിന് പിന്നിൽ എഡിറ്റർ അഭിനവ് സുന്ദർ നായക് ആണെന്ന് ഇതിനോടകം അറിയാൻ കഴിഞ്ഞിട്ടുണ്ട്.

   ടൊവിനോ തോമസ്, അജു വർഗീസ് അടക്കമുള്ള ഒട്ടനവധി മുൻ നിര അഭിനേതാക്കളുടെ നല്ല സീനുകൾ ഒരു കാര്യവുമില്ലാതെ നിഷ്കരുണം വെട്ടി കളയുന്ന ഒരു സൈക്കോ ആണ് ഇയാൾ എന്നാണ് സിനിമാ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അഭിനവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ വിനീത് നായകനായി അഭിനയിച്ചില്ലെങ്കിൽ വെട്ടി കൊല്ലും എന്നാണ് ഭീഷണി.

   ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ വിനീത് ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെ. നാളെ വൈകിട്ട് 7pmന് സിനിമയുടെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തുവരുന്നത് വരെ എന്നെ ഇവിടെ പിടിച്ചിടാനാണ് ഇവരുടെ തീരുമാനം. ഭീഷണിക്ക് വഴങ്ങി കൊടുക്കുക എന്നല്ലാതെ വേറെ ഒരു മാർഗ്ഗവും എന്റെ മുന്നിൽ ഇല്ല. അതുകൊണ്ട് ഈ സിനിമയിൽ എന്നെ വച്ച് ഇവൻ കാണിക്കാൻ പോകുന്ന അക്രമങ്ങൾക്ക് ഒന്നിനും ഞാൻ ഉത്തരവാദി അല്ല. നാളെ പോസ്റ്റർ ഇറങ്ങുമ്പോൾ എല്ലാവരും സോഷ്യൽ മീഡിയയിൽ ദൈവത്തെ ഓർത്ത് ഷെയർ ചെയ്യണം."   പിറന്നാൾ ദിനമായ ഇന്ന്, വിനീതിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമാണ് സംഗതി. ജന്മദിനത്തിൽ അജു വർഗീസ്, പ്രണവ് മോഹൻലാൽ എന്നിവർ വിനീതിന് പിറന്നാൾ ആശംസ അറിയിച്ചിട്ടുണ്ട്.
   View this post on Instagram


   A post shared by Aju Varghese (@ajuvarghese)

   വിനീത് സംവിധാനം ചെയ്യുന്ന, തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രമായ 'ഹൃദയം' സിനിമയിലെ നായകൻ പ്രണവ് മോഹൻലാൽ ആണ്. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മോഹൻലാൽ-ശ്രീനിവാസൻ-പ്രിയദർശൻ ടീമിന്റെ അടുത്ത തലമുറ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമായി പുറത്തിറങ്ങാൻ കാത്തിരിക്കുന്ന സിനിമയാണ് 'ഹൃദയം'.

   Summary: Vineeth Sreenivasan makes a weird curtain-raiser prior to the announcement of his next project. He posted a Facebook post saying he is under 'house arrest'!
   Published by:user_57
   First published:
   )}