പുതിയ പടം 'മനോഹര'മായി പ്രഖ്യാപിച്ച്‌ വിനീത് ശ്രീനിവാസൻ

ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം വിനീത് ശ്രീനിവാസൻ വീണ്ടും

news18india
Updated: March 10, 2019, 4:59 PM IST
പുതിയ പടം 'മനോഹര'മായി പ്രഖ്യാപിച്ച്‌ വിനീത് ശ്രീനിവാസൻ
വിനീത് ശ്രീനിവാസൻ
  • Share this:
ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം വിനീത് ശ്രീനിവാസനെ വീണ്ടും വെള്ളിത്തിരയിൽ കാണുന്ന ചിത്രമാണ് മനോഹരം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബ്ലോക്കബ്സ്റ്റർ ചിത്രം അരവിന്ദന്റെ അതിഥികൾക്ക് ശേഷം പ്രേക്ഷക മുൻപിലെത്തുന്ന വിനീത് ശ്രീനിവാസൻ ചിത്രമാണിത്. ഇക്കഴിഞ്ഞ ദിവസം സ്വിച്ചോൺ ചടങ്ങു കഴിഞ്ഞതിൽ പിന്നെ വളരെ വ്യത്യസ്തമായി ഫേസ്ബുക് ലൈവ് വീഡിയോ വഴി പുതിയ ചിത്രത്തെയും സംഘാംഗങ്ങളെയും പരിചയപ്പെടുത്തിയായിരുന്നു വിനീത് പ്രഖ്യാപനം നടത്തിയത്.2014 ൽ പുറത്തിറങ്ങിയ ഓർമ്മയുണ്ടോ ഈ മുഖം എന്ന വിനീത് ചിത്രം സംവിധാനം ചെയ്ത അൻവർ സാദിക്കാണ് മനോഹരം സംവിധാനം ചെയ്യുക. ചക്കാലക്കൽ ഫിലിമ്സിന്റെ ബാനറിൽ ജോസ് ചക്കലാക്കലാണ് നിർമ്മാണം. വിനീതിനെ കൂടാതെ ഇന്ദ്രൻസ്, ബേസിൽ ജോസഫ്, ദീപക് പരംബോൽ, ഹരീഷ് പേരടി, ജൂഡ് ആന്റണി ജോസഫ്, വി.കെ.പ്രകാശ്, ഡൽഹി ഗണേഷ്, അഹമ്മദ് സിദ്ദിഖ്, നിസ്താർ സെയ്‌ട്ട്, മഞ്ജു സുനിൽ, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണ നായർ, നന്ദിനി എന്നിവർ മറ്റു കഥാപാത്രങ്ങളായെത്തും. കൂടാതെ പുതുമുഖങ്ങളും ഉണ്ടാവും.

ജെബിൻ ജേക്കബാണ് ഛായാഗ്രഹണം. സംഗീതം സജീവ് തോമസ്. നിതിൻ രാജാണ് എഡിറ്റിംഗ്.

First published: March 10, 2019, 4:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading