നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്; വിനീത് ശ്രീനിവാസൻ നായകനാവുന്ന പുതിയ ചിത്രം

  മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്; വിനീത് ശ്രീനിവാസൻ നായകനാവുന്ന പുതിയ ചിത്രം

  Vineeth Sreenivasan movie Mukundan Unni Associates announced | പോസ്റ്റർ റീലീസിന്റെ അറിയിപ്പിലും, അനൗൺസ്‌മെന്റ് പോസ്റ്ററിലും വ്യത്യസ്തത പുലർത്തി വിനീത് ശ്രീനിവാസൻ നായകനാവുന്ന പുതിയ ചിത്രം

  മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്

  മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്

  • Share this:
   പോസ്റ്റർ റീലീസിന്റെ അറിയിപ്പിലും, അനൗൺസ്‌മെന്റ് പോസ്റ്ററിലും വ്യത്യസ്തത പുലർത്തി വിനീത് ശ്രീനിവാസൻ നായകനാവുന്ന പുതിയ ചിത്രം. എഡിറ്ററും, നവാഗത സംവിധായകനുമായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസൻ നായകനാകുന്ന 'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റസ്' എന്ന ചിത്രത്തിന്റെ മോഷൻ അനൗൺസ്‌മെന്റ് പോസ്റ്റർ ആണ് പുറത്തിറക്കിയിരിക്കുന്നത്.

   ദിലീപ് നായകനായ, ലാൽ ജോസ് സംവിധാനം ചെയ്ത 'മീശ മാധവൻ' സിനിമയിൽ സലിം കുമാർ അവതരിപ്പിച്ച കഥാപാത്രത്തോട് കൂടി പ്രശസ്തമായ വേഷമാണ് 'അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി'.

   ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ആറാമത്തെ സിനിമയാണ് 'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റസ്'. ഇതുവരെ നിർമ്മിച്ച അഞ്ചു ചിത്രത്തിന്റെയും സംവിധായകർ എല്ലാരും തന്നെ പുതുമുഖങ്ങൾ ആയിരുന്നു. ഈ ചിത്രത്തിലും ആ പതിവ് തുടരുന്നു എന്ന പ്രത്യേകതയും ഉണ്ട്. മറ്റ് അഭിനേതാക്കളെകുറിച്ചോ, പിന്നണിയിൽ പ്രവർത്തിക്കുന്നവരെക്കുറിച്ചോ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.   വിനീത് ശ്രീനിവാസന്റെ ജന്മദിനത്തിന് പ്രഖ്യാപിച്ച സിനിമയുടെ പ്രാരംഭ പോസ്റ്റും വളരെ വ്യത്യസ്തമായിരുന്നു.

   'വിനീത് ശ്രീനിവാസൻ വീട്ടു തടങ്കലിൽ' എന്ന തലക്കെട്ടോടു കൂടി വിനീതിന്റേയും സുഹൃത്തിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ പത്രവാർത്താ ശൈലിയിലെ പോസ്റ്റാണ് വിനീതിന്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റിലെ ഉള്ളടക്കം ചുവടെ:

   "ഫീൽ ഗുഡ് സിനിമകളിൽ മാത്രം അഭിനയിച്ച്‌ മുന്നോട്ടു പോയിരുന്ന എളിയ കലാകാരനായ വിനീത് ശ്രീനിവാസനെ അദ്ദേഹത്തിന്റെ സ്വന്തം വീട്ടിൽ തടങ്കലിൽ ഇട്ടതായി റിപ്പോർട്ടുകൾ. ഇൻഡസ്ട്രിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവത്തിന് പിന്നിൽ എഡിറ്റർ അഭിനവ് സുന്ദർ നായക് ആണെന്ന് ഇതിനോടകം അറിയാൻ കഴിഞ്ഞിട്ടുണ്ട്.

   ടൊവിനോ തോമസ്, അജു വർഗീസ് അടക്കമുള്ള ഒട്ടനവധി മുൻ നിര അഭിനേതാക്കളുടെ നല്ല സീനുകൾ ഒരു കാര്യവുമില്ലാതെ നിഷ്കരുണം വെട്ടി കളയുന്ന ഒരു സൈക്കോ ആണ് ഇയാൾ എന്നാണ് സിനിമാ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അഭിനവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ വിനീത് നായകനായി അഭിനയിച്ചില്ലെങ്കിൽ വെട്ടി കൊല്ലും എന്നാണ് ഭീഷണി.

   ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ വിനീത് ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെ. നാളെ വൈകിട്ട് 7pmന് സിനിമയുടെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തുവരുന്നത് വരെ എന്നെ ഇവിടെ പിടിച്ചിടാനാണ് ഇവരുടെ തീരുമാനം. ഭീഷണിക്ക് വഴങ്ങി കൊടുക്കുക എന്നല്ലാതെ വേറെ ഒരു മാർഗ്ഗവും എന്റെ മുന്നിൽ ഇല്ല. അതുകൊണ്ട് ഈ സിനിമയിൽ എന്നെ വച്ച് ഇവൻ കാണിക്കാൻ പോകുന്ന അക്രമങ്ങൾക്ക് ഒന്നിനും ഞാൻ ഉത്തരവാദി അല്ല. നാളെ പോസ്റ്റർ ഇറങ്ങുമ്പോൾ എല്ലാവരും സോഷ്യൽ മീഡിയയിൽ ദൈവത്തെ ഓർത്ത് ഷെയർ ചെയ്യണം."

   Summary: Vineeth Sreenivasan movie Mukundan Unni Associates announced
   Published by:user_57
   First published: