പ്രണയിക്കുന്നവർക്കും, പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കും നഷ്‌ടപ്രണയമുള്ളവർക്കും ഒരുപോലെ മനസ്സിന്റെ ആഴങ്ങളിൽ സ്പർശിച്ച ചിത്രമാണ് 'ഹൃദയം' (Hridayam). അരുണും, ദർശനയും, നിത്യയും ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ മലയാളികളെ കീഴടക്കിയിരിക്കുന്നു. എന്നാൽ ഗവിയും മീശപ്പുലിമലയും തിരക്കിപ്പോയ മലയാളി പ്രേക്ഷകർ ഇവിടെയും ഒരു ഇഷ്‌ട സ്ഥലം കണ്ടെത്തി. അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന ഇടമാണ് പലരുടെയും കണ്ണിലുടക്കിയത്. ആ സ്ഥലത്തെക്കുറിച്ച് സംവിധായകൻ വിനീത് ശ്രീനിവാസൻ തന്നെ പോസ്റ്റ് ഇട്ടിരിക്കുന്നു.
'ഹൃദയം കണ്ട ഒരുപാടു പേർ ചോദിച്ച ഒരു കാര്യമാണ്, അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്ന്. കൊല്ലങ്കോടു നിന്നും പൊള്ളാച്ചി പോവുന്ന റൂട്ടിൽ രണ്ടര കിലോമീറ്റർ പോയാൽ എടച്ചിറ എന്ന സ്ഥലത്തെത്തും. അവിടെയുള്ള അയ്യപ്പേട്ടന്റെ കടയാണത്. സുരാജേട്ടനും ഹരീഷ് കണാരനുമാണ് എന്നെ അവിടെ ആദ്യം കൊണ്ടുപോയത്. കിടിലം ഊണ് കിട്ടും അവിടെ. ബൺ പൊറോട്ട ഞങ്ങൾ ഷൂട്ടിനു വേണ്ടി ഒരാളെ വരുത്തി ചെയ്യിച്ചതാണ്. അയ്യപ്പേട്ടന്റെ കടയിൽ ഇപ്പൊ പൊറോട്ട ഉണ്ടോ എന്നറിയില്ല. പക്ഷെ അദ്ദേഹം കൈപ്പുണ്യം ഉള്ള മനുഷ്യനാണ്. എന്തുണ്ടാക്കിയാലും നല്ല രുചിയാണ്,' വിനീത് കുറിച്ചു.പാട്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ 'ദര്‍ശന' സോംഗ് (Darshana Song) ഹിറ്റ് ലിസ്റ്റിൽ ഇടംനേടിയിരുന്നു. പിന്നാലെ ഇറങ്ങിയ രണ്ട് ഗാനങ്ങളും ഏറെ ശ്രദ്ധനേടി. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കി.
മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. കല്യാണി പ്രിയദർശൻ നായികയായെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ദർശന രാജേന്ദ്രൻ ആണ് മറ്റൊരു നായിക.
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് ആണ്.
മോഹൻലാൽ, പ്രിയദർശൻ, ശ്രീനിവാസൻ പ്രതിഭകളുടെ അടുത്ത തലമുറയുടെ ഈ ഒത്തുചേരലിൽ മറ്റൊരു പുതുതലമുറ നടൻ കൂടി ഉൾപ്പെട്ടിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരന്‍. അരങ്ങിൽ അല്ല 'ഹൃദയ'ത്തിന്‍റെ പിന്നണിയിൽ ഗായകനായാണ് പൃഥ്വിയെത്തുന്നത്.
Summary: Vineeth Sreenivasan locates a hotel featured in Hridayam movie, which is shown as a destination where the characters of Pranav Mohanlal and Kalyani Priyadarshan relish porotta and beef curry. He posted a brief note on his Facebook profileഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.