• HOME
 • »
 • NEWS
 • »
 • film
 • »
 • 'ഒരു പക്കാ നാടൻ പ്രേമം' കാണാം; വിനു മോഹൻ, ഭഗത് മാനുവൽ ചിത്രത്തിന് റിലീസ് തീയതി ഉറപ്പിച്ചു

'ഒരു പക്കാ നാടൻ പ്രേമം' കാണാം; വിനു മോഹൻ, ഭഗത് മാനുവൽ ചിത്രത്തിന് റിലീസ് തീയതി ഉറപ്പിച്ചു

കണ്ണന്റെയും ബാല്യകാലസഖി തുളസിയുടെയും പ്രണയമാണ് സിനിമയ്ക്ക് പ്രമേയം

ഒരു പക്കാ നാടൻ പ്രേമം

ഒരു പക്കാ നാടൻ പ്രേമം

 • Share this:
  വിനു മോഹൻ (Vinu Mohan), ഭഗത് മാനുവൽ (Bhagath Manuel) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഒരു 'പക്കാ നാടൻ പ്രേമം' ഒക്ടോബർ 14ന് തിയേറ്ററുകളിലെത്തുന്നു. മണിമല എന്ന ഉൾനാടൻ ഗ്രാമത്തിൽ പൂവിട്ട കണ്ണന്റെയും ബാല്യകാലസഖി തുളസിയുടെയും പ്രണയം ആ ഗ്രാമവാസികൾക്ക് പ്രിയങ്കരമായിരുന്നു. അവർ ഒന്നാകാൻ പലരും പ്രാർത്ഥിച്ചെങ്കിലും പല പ്രണയങ്ങളെയും പോലെ അവരുടെ മോഹങ്ങളെയും കാലം തല്ലികെടുത്തി. സ്നേഹം വിരഹമാണന്നും വിരഹം വേദനയാണന്നും കണ്ണനും തുളസിയും തിരിച്ചറിഞ്ഞു. എന്നാൽ തങ്ങളുടെ പ്രണയം സത്യമാണ് അത് പുനർജനി നേടുക തന്നെ ചെയ്യും എന്ന വിശ്വാസത്തിൽ ഇരുവരും കാത്തിരിക്കുന്നതാണ് പ്രമേയം.

  ഭഗത് മാനുവൽ, വിനു മോഹൻ, മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, സിയാദ് അഹമ്മദ്, വി.പി. രാമചന്ദ്രൻ, അംബൂട്ടി, ടോം ജേക്കബ്ബ്, സുമേഷ് മുഖത്തല, കൃഷ്ണൻ പയ്യനൂർ, സനത്, അൻസിൽ, അബ്ദുൾ കരീം, ഡ്വായിൻ, സോണി ചങ്ങനാശ്ശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹൻ, ഹരിത, കുളപ്പുള്ളി ലീല, സിന്ധു മനു വർമ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ്. നായർ, ലക്ഷ്മി, ഗ്രേസി, സുറുമി തുടങ്ങിയവർ അഭിനയിക്കുന്നു.

  ബാനർ - എ എം എസ് പ്രൊഡക്ഷൻസ്, നിർമ്മാണം - സജാദ് എം., സംവിധാനം - വിനോദ് നെട്ടത്താന്നി, ഛായാഗ്രഹണം - ഉണ്ണി കാരാത്ത്, രചന - രാജു സി. ചേന്നാട്, എഡിറ്റിംഗ് - ജയചന്ദ്രകൃഷ്ണ, ഗാനരചന - കൈതപ്രം ദാമോദരൻ നമ്പൂതിരി, കെ. ജയകുമാർ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, വിനു കൃഷ്ണൻ, സംഗീതം - മോഹൻ സിത്താര, ആലാപനം - കെ.ജെ. യേശുദാസ്, വിനീത് ശ്രീനിവാസൻ, വിധു പ്രതാപ്, അഫ്സൽ, ജ്യോത്സന, അൻവർ സാദത്ത്, ശിഖ പ്രഭാകർ, പശ്ചാത്തല സംഗീതം - എസ്.പി. വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ - ഹസ്മീർ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - വിൻസന്റ് പനങ്കൂടാൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഡാനി പീറ്റർ, കല- സജി കോടനാട്, ചമയം - മനീഷ് ബാബു, കോസ്‌റ്റ്യും - രാംദാസ് താനൂർ, അസ്സോസിയേറ്റ് ഡയറക്ടർ - ശിവക്ക് നടവരമ്പ്, വിതരണം - ശ്രീ സെന്തിൽ പിക്ച്ചേഴ്സ്, കൊറിയോഗ്രാഫി - ഡ്രീംസ് ഖാദർ, ഡിസൈൻസ് - ഡോ.സുജേഷ് മിത്ര, അരുൺ അശ്വകുമാർ, സ്റ്റിൽസ് - പവിൻ തൃപ്രയാർ, പി.ആർ.ഒ. - അജയ് തുണ്ടത്തിൽ.

  Summary: Oru Pakka Nadan Premam is a feel-good village love story based movie releasing on October 14. The movie has Vinu Mohan and Bhagath Manuel in the lead roles. The plot has Kannan and Thulasi, two childhood friends turned lovers and the tragic outcome of their fairytale romance
  Published by:Meera Manu
  First published: