നീർകൊണ്ട പാർവൈ സംവിധായകൻ എച്ച്. വിനോദുമായി വീണ്ടും ചേരുന്ന തല അജിത് ചിത്രം തല 60ലെ അജിത്തിന്റെ പുതിയ ലുക് കണ്ടു ആരാധകർ അമ്പരന്നിരിക്കുകയാണ്. സ്ഥിരം സാൾട് ആൻഡ് പെപ്പർ ലുക്കിൽ അവതരിക്കാറുള്ള തല ഇത്തവണ കറുത്ത മുടിയുമായി പുതിയ ലുക്കിലാണ്. അമർക്കളത്തിലും കണ്ടുകൊണ്ടെയ്ൻ കണ്ടുകൊണ്ടെയ്ൻലും പ്രേക്ഷകർ കണ്ട അതെ അജിത്കുമാർ വീണ്ടും അവതരിച്ചത് പോലുണ്ട് പുതിയ ചിത്രത്തിൽ.
Exclusive Pic of THALA AJITH With His New #Thala60 Getup..😎
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബോണി കപൂർ ആണ് ഈ ചിത്രത്തിന്റെയും നിർമ്മാതാവ്. തല 60 വർക്കിംഗ് ടൈറ്റിൽ ആണ്. സിനിമയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.