'തല കുത്തി നില്‍ക്കാന്‍ പറ്റുവോ സക്കീര്‍ ഭായിക്ക്? വൈറലായി ടൊവിനോ തോമസിന്റെ വര്‍ക്കൗട്ട് വീഡിയോ

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത താരമാണ് ടൊവിനോ തോമസ്, അതിപ്പൊ എത്ര ലോക്ക്ഡൗണായാലും

News18 Malayalam | news18-malayalam
Updated: June 16, 2020, 11:38 AM IST
'തല കുത്തി നില്‍ക്കാന്‍ പറ്റുവോ സക്കീര്‍ ഭായിക്ക്? വൈറലായി ടൊവിനോ തോമസിന്റെ വര്‍ക്കൗട്ട് വീഡിയോ
viral workout video of actor tovino thomas
  • Share this:
ലോക്ക്ഡൗണ്‍ കാലത്ത് പോലും വീട്ടിലിരുന്നും മറ്റും വര്‍ക്കൗട്ട് ചെയ്യുന്ന നിരവധി താരങ്ങൾ മലയാള സിനിമയിലുമുണ്ട്. അവരുടെയൊക്കെ വർക്കൗഡ് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. അത്തരത്തിൽ ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത താരമാണ് ടൊവിനോ തോമസ്, അതിപ്പൊ എത്ര ലോക്ക്ഡൗണായാലും.

കൃത്യമായി ഫിറ്റ്നസ് നിലനിർത്തുന്നു എന്ന് മാത്രമല്ല, ഫിറ്റ്നസിൽ പല പരീക്ഷണങ്ങൾക്ക് മുതിരാനും തയ്യാറാണ് താരം. ലോക്ക്ഡൗൺ കാലത്ത് പഠിച്ച അത്തരത്തിലൊരു പരീക്ഷണമാണ് ടൊവിനോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

TRENDING:കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ പാകിസ്ഥാൻ വിട്ടയച്ചു [NEWS]Oscars 2021| 2021 ലെ ​ഓ​സ്ക​ര്‍ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന ച​ട​ങ്ങ് ര​ണ്ടു മാ​സ​ത്തേക്ക് നീ​ട്ടി [NEWS]Expats Return: കേരളം ആവശ്യപ്പെട്ടു; ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി ഇന്ത്യൻ എംബസി [NEWS]
തലകുത്തി വ്യായാമം ചെയ്യുന്ന വീഡിയോ ടോവിനോ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'തല കുത്തി നില്‍ക്കാന്‍ പറ്റുവോ സക്കീര്‍ ഭായിക്ക് ? But I can' എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.


First published: June 16, 2020, 11:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading