വിരാടിന് ജന്മദിനാശംസ നേർന്ന് വിരാട്! ആശംസ കേട്ടവർ ആദ്യമൊന്നു ഞെട്ടി

Virat Kohli wishes birthday to another Virat goes viral | സംഭവം വാസ്തവമാണ്, വിരാട് വിരാടിന് പിറന്നാൾ ആശംസിക്കുകയാണ്

news18-malayalam
Updated: September 3, 2019, 2:18 PM IST
വിരാടിന് ജന്മദിനാശംസ നേർന്ന് വിരാട്! ആശംസ കേട്ടവർ ആദ്യമൊന്നു ഞെട്ടി
Virat Kohli wishes birthday to another Virat goes viral | സംഭവം വാസ്തവമാണ്, വിരാട് വിരാടിന് പിറന്നാൾ ആശംസിക്കുകയാണ്
  • Share this:
വിരാടിന് ജന്മദിനാശംസ നേരുകയാണ് വിരാട്. കേട്ടവർ ആദ്യം ഒന്ന് ഞെട്ടി. ജന്മദിനാശംസ നേരുന്ന വീഡിയോ സോഷ്യൽ മീഡിയ വഴി ഷെയറുകളായി പാഞ്ഞപ്പോൾ എല്ലാവരും കുറച്ചു സമയം അതൊന്നു കേട്ടു. അപ്പോഴാണ് കാര്യം പിടികിട്ടിയത്. സംഭവം വാസ്തവമാണ്, വിരാട് വിരാടിന് പിറന്നാൾ ആശംസിക്കുകയാണ്. പിറന്നാളുകാരൻ വിരാട് നടൻ വിക്രം പ്രഭുവിന്റെ മകനാണ്. ശിവാജി ഗണേശന്റെ പേരക്കുട്ടിയും നടനുമായ വിക്രത്തിന്റെ മകന്റെ പേരും വിരാട് എന്ന് തന്നെ. നടൻ പ്രഭുവിന്റെ കൊച്ചുമകനാണ് കുഞ്ഞു വിരാട്.

കോഹ്ലി ജന്മദിനാശംസ നേർന്നതോടു കൂടി താര കുടുംബത്തിലെ ഇളമുറക്കാരനും ശ്രദ്ധേയനായിരിക്കുകയാണ്. ഇനി കുഞ്ഞ് വിരാടും ഒരു ക്രിക്കറ്റ് കളിക്കാരൻ ആയി മാറുമോ, അതോ അഭിനയ പാരമ്പര്യം പിന്തുടരുമോ എന്നാവും ആരാധക ലോകം കാത്തിരിക്കുന്നത്. വിരാട് കോഹ്‌ലിയുടെ ജന്മദിനം നവംബറിലാണ്.
First published: September 3, 2019, 2:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading