• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വെള്ളിത്തിരയിലെ ശൈലജ ടീച്ചറായി രേവതി; വൈറസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

വൈറസിന്റെ ഈയിടെ പുറത്തിറങ്ങിയ ട്രൈലർ മുപ്പത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

news18
Updated: May 12, 2019, 10:50 AM IST
വെള്ളിത്തിരയിലെ ശൈലജ ടീച്ചറായി രേവതി; വൈറസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
virus poster
  • News18
  • Last Updated: May 12, 2019, 10:50 AM IST IST
  • Share this:
കേരളത്തെ ഭീതിയിലാഴ്ത്തി കടന്നു പോയ നിപ കാലത്തെ പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ആരോഗ്യ മന്ത്രിയായി വേഷമിടുന്ന രേവതിയുടെ പോസ്റ്റർ ആണ് സിനിമയുടെ പേജിലൂടെയും താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും പേജുകളിലൂടെയും പുറത്തു വിട്ടത്.

also read: പ്രതീക്ഷകൾ തെറ്റിക്കാതെ, അൽപ്പം പുതുമയോട് കൂടി തന്നെ ചാക്കോച്ചന്റെ മകന് പേരിട്ടു

റിമ കല്ലിങ്കലും ആഷിഖ് അബുവും നിർമിച്ച് ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറസ്. ഒപിഎം സിനിമാസിന്റെ ബാനറിൽ മുഹ്‌സിൻ പരാരിയും, ഷർഫുവും, സുഹാസും രചിച്ച്, സൈജു ശ്രീധരൻ എഡിറ്റ് ചെയ്ത ചിത്രം ജൂൺ 7 ആണ് തീയേറ്ററുകളിൽ എത്തുന്നത്.

2018 മെയ് മാസത്തിൽ കേരളത്തെ ഭീതിയിലാഴ്ത്തി കടന്നു പോയ നിപ പ്രമേയമാക്കുന്ന സിനിമയിൽ മലയാള സിനിമയിലെ പ്രമുഖ അഭിനേതാക്കൾ അണിനിരക്കുന്നു. റിമ കല്ലിങ്കൽ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, ഫഹദ് ഫാസിൽ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. ‌

വൈറസിന്റെ ഈയിടെ പുറത്തിറങ്ങിയ ട്രൈലർ മുപ്പത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നിപകാലത്തെ സംഭവങ്ങളും കഥാപാത്രങ്ങളും നിറഞ്ഞ് നിൽക്കുന്നതായിരുന്നു ട്രെയ് ലർ. സുഷിൻ ശ്യാം സംഗീതം നൽകിയിരിക്കുന്ന വൈറസിന്റെ ഛായാഗ്രഹണം രാജീവ് രവിയും ഷൈജു ഖാലിദും ആണ് നിർവഹിച്ചിരിക്കുന്നത്.
First published: May 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...