• HOME
  • »
  • NEWS
  • »
  • film
  • »
  • മുഖംമൂടിക്കു പിന്നിലെ ഈ താരങ്ങൾ ആരാണ്?

മുഖംമൂടിക്കു പിന്നിലെ ഈ താരങ്ങൾ ആരാണ്?

സിനിമാ രംഗത്തെ മുൻനിര താരങ്ങളിൽ ഒട്ടു മിക്കവാറും അണി നിരക്കുന്നുവെന്ന പ്രത്യേകതയുമായാണ് വൈറസ് പുറത്തു വരുന്നത്

വൈറസ്

വൈറസ്

  • Share this:
    പ്രളയത്തിന് മുൻപ് കേരളം ഒറ്റക്കെട്ടായി നിന്ന് പടിക്കു പുറത്താക്കിയ നിപ മഹാമാരിയെക്കുറിച്ച് മലയാളത്തിൽ ഇറങ്ങുന്ന ആഷിഖ് അബു ചിത്രം വൈറസിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നു. വൈറസ് പ്രതിരോധത്തിനായി മുഖം മൂടിയും സംരക്ഷണ കുപ്പായവും അണിഞ്ഞു നിൽക്കുന്ന ആരോഗ്യ പ്രവർത്തകരായ രണ്ടു പേരാണ് പോസ്റ്ററിൽ. മലയാളിക്ക് പരിചിതരായ രണ്ടു താരങ്ങളാണിവർ എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും. ഇന്ദ്രജിത്തും, കുഞ്ചാക്കോ ബോബനും ഡോക്ടർമാരുടെ വേഷത്തിൽ എത്തും എന്ന് തുടക്കം മുതലേ വാർത്ത വന്നിരുന്നു. ഏപ്രിൽ 26ന് വൈറസ് തിയേറ്ററുകളിലെത്തും.



    ജനുവരി ഏഴാം തിയ്യതിയാണ് വൈറസിന് കോഴിക്കോട് തുടക്കമായത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നു ആരംഭം. മലയാള സിനിമാ രംഗത്തെ മുൻ നിര താരങ്ങളിൽ ഒട്ടു മിക്കവാറും അണി നിരക്കുന്നുവെന്ന പ്രത്യേകതയുമായാണ് വൈറസ് പുറത്തു വരുന്നത്. 17 ജീവനുകൾ കവർന്ന പനിയെ പ്രമേയമാക്കി മലയാളത്തിൽ ഇറങ്ങുന്ന ഏക ചിത്രമാണ് വൈറസ്. നിപ്പ ബാധിച്ച കോഴിക്കോട് ജില്ലയാണ് ചിത്രീകരണ വേദി.

    കുഞ്ചാക്കോ ബോബൻ, രേവതി, ആസിഫ് അലി, റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, പാർവതി, രമ്യ നമ്പീശൻ, സൗബിൻ ഷാഹിർ, ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, മഡോണ, ജോജു ജോർജ്, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണ, തുടങ്ങിയ വൻ താര നിരയാണ് ചിത്രത്തിൽ അണി നിരക്കുക. കൂടാതെ പൂർണ്ണിമ ഇന്ദ്രജിത്തിന്റെ തിരിച്ചു വരവ് കൂടിയാണീ ചിത്രം.

    ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ വേഷത്തിലെത്തുക രേവതിയായിരിക്കും. കളക്ടർ യു.വി. ജോസ് ആവുന്നത് ടൊവിനോ. നിപ ബാധിതരെ ചികിൽസിച്ചു ജീവൻ വെടിഞ്ഞ നേഴ്സ് ലിനിയായി റിമയാവും വേഷമിടുക.ചലച്ചിത്ര രംഗത്തെ പ്രഗത്ഭരുടെ വൻനിര പിന്നണിയിലുമുണ്ട്. രാജീവ് രവിയാണ് ക്യാമറ. എഡിറ്റിംഗ് സൈജു ശ്രീധരൻ. സംഗീതം സുഷിൻ ശ്യാം. വരത്തൻ ചിത്രത്തിന്റെ തിരക്കഥ രചിച്ച സുഹാസ്-ഷറഫു കൂട്ടുകെട്ട് മുഹ്‌സിൻ പരാരിയുമായി കൈകോർക്കുന്നതാവും സ്ക്രിപ്റ്റ്. സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ് ചിത്രത്തിന്റെ സംഭാഷണം രചിച്ചത് മുഹ്‌സിനാണ്. ഒ.പി.എം. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം വിഷു റിലീസ് ആയാവും എത്തുകയെന്നു പ്രതീക്ഷിക്കുന്നു.

    First published: