#മീര മനു
വാര്‍ത്തകളില്‍ വീണ്ടും നിപ.നിപ ആസ്പദം ആക്കി ഒരു സിനിമ പ്രേക്ഷക മുന്നില്‍ എത്താന്‍ കേവലം ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച മഹാമാരി തിരികെ എന്ന വാര്‍ത്ത വരവറിയിച്ചത്.
വൈറസ് എന്ന ഈ സിനിമ പകുതി എത്തുമ്പോള്‍ പറയാന്‍ കഥയില്ല. ജീവിതം മാത്രം. പച്ചയായ മനുഷ്യന്റെ പ്രാണന് പിടയുന്ന അവസ്ഥകളെ പകര്‍ത്തിയ ക്യാമറ ദൃശ്യങ്ങളെഎങ്ങനെ കഥ എന്ന് വിളിക്കാന്‍ ആവും?
Read: വൈറസ് ഒരു സർവൈവൽ ത്രില്ലർ; ജൂൺ ഏഴിനു തന്നെ തിയറ്ററുകളിൽ എത്തും
ഒരു പനി, പല വ്യക്തികളെ മാത്രമല്ല ഒരു നഗരത്തെ, ഭരണ സംവിധാനത്തെ, സംസ്ഥാനത്തെ ആകെ ഒന്നിച്ചു, ഒരേ വികാരത്തില്‍ കോര്‍ത്തിണക്കി. സിസ്റ്റര്‍ ലിനി എന്ന അഖില; ലിനിയുടെ വാക്കുകള്‍ അഖിലയുടേതായി ഇവിടെ മാറുന്നു. ജീവന് പൊലിഞ്ഞവരും ആ വേദനയുടെ ആക്കം നെഞ്ചേറ്റിയവരും പ്രേക്ഷകരുടെ മുന്നില്‍ ജീവന് തുടിക്കുന്ന മുഖങ്ങളായി ഇതുവരെ എത്തിക്കഴിഞ്ഞു.
അതില്‍ ചിലര്‍ ഇന്ന് നമുക്ക് മുന്പില് ഓര്‍മ്മയായി എന്ന ഓര്‍മ്മപ്പെടുത്തല്‍ തന്നു കൊണ്ട് തന്നെ.കഥാപാത്രങ്ങള്‍ക്ക് വേണ്ടി പേര് മാറി എന്ന് മാത്രം.ആ ഓര്‍മ്മകള്‍ തന്ന വേദനയോടെ ശേഷിക്കുന്ന ജീവനുകള്‍ സംരക്ഷിക്കാന്‍ നമ്മള് അതിജീവിച്ചു. അതിജീവിക്കുന്നു. കഴിഞ്ഞു പോയ ഇന്നലെകള്‍ പേറി വൈറസ് രണ്ടാം പകുതിയിലേക്ക്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.