ഇന്റർഫേസ് /വാർത്ത /Film / Virus movie review: ആ നിപ കാലം അതിജീവിച്ചതെങ്ങനെ? നേരിന്റെ നേർചിത്രമായി വൈറസ്

Virus movie review: ആ നിപ കാലം അതിജീവിച്ചതെങ്ങനെ? നേരിന്റെ നേർചിത്രമായി വൈറസ്

വൈറസ്സിൽ നിന്നും

വൈറസ്സിൽ നിന്നും

Virus movie review | കണ്ടു, കേട്ട്, പരിചയിച്ച, ഭയപ്പെട്ട ആ നാളുകൾ തന്നെയാണ് ഇതിൽ. ഒപ്പം നൊമ്പരപ്പെടുത്തിയും, പടവെട്ടിയും കടന്നു പോയ മുഖങ്ങളും

 • News18 India
 • 1-MIN READ
 • Last Updated :
 • Share this:

  #മീര മനു

  ഒരു ജനതയെ മുഴുവനും ഭീതിയിലാഴ്ത്തിയ പനി. ഡെങ്കുവും, ചിക്കൻ ഗുനിയയും മാത്രം കേട്ട് പരിചയിച്ച മലയാളിക്ക് നിപ എന്നത് സങ്കൽപ്പത്തിനും അപ്പുറത്തായിരുന്നു. അപ്പോഴാണ് പല ജീവനുകൾ കാർന്നു തിന്ന വിപത്ത് രണ്ടു പേരെ ഒഴികെ മറ്റുള്ളവരെ അവരുടെ ഉറ്റവരിലും ഉടയവരിലും നിന്നും പറിച്ചെടുത്ത് സംഹാര താണ്ഡവം ആടിയത്. നിപ തിരികെ എന്ന വാർത്തക്ക് പിന്നാലെയാണ് കേവലം ദിവസങ്ങളുടെ മാത്രം വ്യത്യാസത്തിൽ ആഷിഖ് അബു ചിത്രം വൈറസ് പ്രേക്ഷകമുന്നിൽ എത്തുന്നത്. പഴയ നിപയോളം തീവ്രതയില്ല എന്ന വാർത്ത ആശ്വാസകരം എന്ന് മാത്രം പറയാം.

  ഒന്ന് ശ്വാസം പോലും എടുക്കാൻ കഴിയാത്ത തിരക്കിൽ പണിയെടുക്കുന്ന സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ജീവിതം പകർന്നു തുടങ്ങുന്ന ക്യാമറ പതിയെ ആ വൈറസ് കാലം ഓർമ്മിപ്പിക്കുകയാണ്. കഥ എന്നതിലുപരി മനുഷ്യ ജീവിതത്തിന്റെ നേർരേഖ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നതാവും ഉചിതം. നമ്മൾ കണ്ടു, കേട്ട്, പരിചയിച്ച, ഭയപ്പെട്ട ആ നാളുകൾ തന്നെയാണ് ഇതിൽ. ഒപ്പം നൊമ്പരപ്പെടുത്തിയും, പടവെട്ടിയും കടന്നു പോയ മുഖങ്ങളും.

  ' isDesktop="true" id="127357" youtubeid="38MijVTyP7s" category="film">

  കോഴിക്കോട്ടെ ചെറു പട്ടണമായ പേരാമ്പ്ര നിപയുടെ വരവോടെ പല ശ്രദ്ധാ കേന്ദ്രങ്ങളെയും ആകർഷിക്കുന്നു. പനി ബാധിച്ചവരെയും അവരുടെ കുടുംബങ്ങളെയും മാത്രമല്ല, ഒരു സംസ്ഥാനത്തെയും, അതിന്റെ ഭരണ സിരാകേന്ദ്രങ്ങളെയും, ഭരണ വ്യവസ്ഥയെയും, ആരോഗ്യ ഘടനയെയും മുൾമുനയിൽ നിർത്തിയ അവസ്ഥായാണ് 2018ൽ കടന്നു പോയത്. വാക്‌സിനേഷനോ, ചികിത്സ പ്രോട്ടോക്കോളോ ഇല്ലാത്ത, എന്നാൽ ജനങ്ങളുടെ ജീവൻ കൊണ്ട് കളിക്കാൻ പറ്റാത്ത ആ അവസ്ഥയെ എങ്ങനെ ഒത്തൊരുമയോടെ നേരിട്ടു എന്നതാണ് വൈറസ് പറയുന്നത്. നിപ ബാധിതർ ക്വാറന്റൈൻ ചെയ്യപ്പെടുമ്പോൾ അതിന്റെ പ്രകമ്പനം അനുഭവിക്കുന്ന അവരുടെ പ്രിയപ്പെട്ടവരെയും ചിത്രം മറക്കുന്നില്ല.

  Read: Virus movie review first half: വൈറസ് എന്ന സിനിമ ആദ്യ പകുതി എത്തുമ്പോള്‍ പറയാന്‍ കഥയില്ല, ജീവിതം മാത്രം

  വൻ താര സാന്നിധ്യം ആദ്യം മുതൽ തന്നെ ഈ ആഷിഖ് അബു ചിത്രത്തെ ശ്രദ്ധേയമാക്കിയിരുന്നു. അത് കൊണ്ട് തന്നെ ഇതിലെ ഓരോ താരത്തിനും അനുയോജ്യമാം വണ്ണം തിരക്കഥ ഒരുക്കിയ മുഹ്‌സിൻ പരാരിയെ അനുമോദിക്കാതെ വയ്യ. ആരാണ് മികച്ചത്, ആരുടെ കഥാപാത്രമാണ് മുഖ്യം എന്നീ ചോദ്യങ്ങൾ അപ്രസക്തം. നേഴ്സ് ലിനി (റിമ കല്ലിങ്കൽ), ആരോഗ്യ മന്ത്രി (രേവതി), ജില്ലാ കളക്ടർ (ടൊവിനോ തോമസ്), വൈറോളജി വിദഗ്ധൻ (കുഞ്ചാക്കോ ബോബൻ), ഹെൽത്ത് ഓഫീസർ (ഇന്ദ്രജിത്), ആരോഗ്യ വിഭാഗം ഡയറക്ടർ (പൂർണ്ണിമ ഇന്ദ്രജിത്), വിവര ശേഖരണ വിദഗ്ധ (പാർവതി), ശുചിത്വ വിഭാഗം ചുമതലയുള്ള ആൾ (ജോജു ജോർജ്), ഡോക്ടർ (ശ്രീനാഥ് ഭാസി), നിപ ബാധിതർ (സൗബിൻ ഷാഹിർ, മഡോണ, ആസിഫ് അലി) എന്നിങ്ങനെ പ്രമുഖ താരങ്ങൾ ഒക്കെയും തങ്ങൾക്ക് ഏൽപ്പിച്ച ജോലി വലുപ്പച്ചെറുപ്പമില്ലാതെ കൃത്യമായി ചെയ്തു എന്നത് ചിത്രത്തിനെ മികവുറ്റതാക്കുന്നു.

  എന്നാൽ നിപയുടെ ഉറവിടം എവിടെ എന്ന ചോദ്യം 'വൈറസിനും' കണ്ടെത്താൻ കഴിയില്ല. ഭീകരവാദത്തിന്റെ ആയുധം, മരുന്ന് നിർമ്മാണ മാഫിയയുടെ ചെയ്തി എന്നിവയെ വെറും ഊഹാപോഹങ്ങൾ മാത്രമായി ചിത്രീകരിക്കപ്പെടുമ്പോൾ യഥാർത്ഥ ഉറവിടമായി ഉറപ്പിച്ചു പറയാതെ കാണിക്കുന്നത് വവ്വാലിനെയാണ്. ഈ ചിത്രത്തിന്റെ രണ്ടു മണിക്കൂർ 32 മിനിറ്റിൽ ഒരുപക്ഷെ പ്രേക്ഷകനും ആകാംഷാഭരിതരാവും, ദുഖിതരാവും, വേദനിക്കും, ഒടുവിൽ ഒത്തൊരുമയോടെ ഒരു മഹാമാരിയെ കീഴടക്കുമ്പോൾ സന്തോഷിക്കും, കയ്യടിക്കും.

  First published:

  Tags: FDFS, Film review, Indrajith Sukumaran, Joju george, Kunchacko Boban, Parvathy actor, Revathy actor, Rima Kallingal, Tovino Thomas, Virus, Virus Aashiq Abu, Virus Malayalam movie, Virus movie review, Virus review