നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • വൈറസിന് തുടക്കമായി; ആഷിക് അബുവിന്റെ വമ്പൻ ചിത്രം

    വൈറസിന് തുടക്കമായി; ആഷിക് അബുവിന്റെ വമ്പൻ ചിത്രം

    • Share this:
      ആഷിക് അബു സംവിധാനം ചെയ്യുന്ന വൈറസ് ചിത്രത്തിന് തുടക്കമായി. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നു ആരംഭം. മലയാള സിനിമാ രംഗത്തെ മുൻ നിര താരങ്ങളിൽ ഒട്ടു മിക്കവാറും അണി നിരക്കുന്നുവെന്ന പ്രത്യേകതയുമായാണ് വൈറസ് പുറത്തു വരുന്നത്. 17 ജീവനുകൾ കവർന്ന പനിയെ പ്രമേയമാക്കി മലയാളത്തിൽ ഇറങ്ങുന്ന ഏക ചിത്രമാണ് വൈറസ്.

      ആലപ്പാടിന് വേണ്ടി ടൊവിനോയുടെ ശബ്ദം

      നിപ്പ ബാധിച്ച കോഴിക്കോട് ജില്ലയാണ് ചിത്രീകരണത്തിന് വേദിയാവുക. രേവതി, ആസിഫ് അലി, റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, പാർവതി, രമ്യ നമ്പീശൻ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ് തുടങ്ങിയ വൻ താര നിരയാണ് ചിത്രത്തിൽ അണി നിരക്കുക. ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ വേഷത്തിലെത്തുക രേവതിയായിരിക്കും. കളക്ടർ യു.വി. ജോസ് ആവുന്നത് ടൊവിനോ. നിപ ബാധിതരെ ചികിൽസിച്ചു ജീവൻ വെടിഞ്ഞ നേഴ്സ് ലിനിയായി റിമയാവും വേഷമിടുക.

      സംഗീത ആൽബത്തിനായി തല മുണ്ഡനം ചെയ്ത് ലെന

      ചലച്ചിത്ര രംഗത്തെ പ്രഗത്ഭരുടെ വൻനിര പിന്നണിയിലുമുണ്ട്. രാജീവ് രവിയാണ് ക്യാമറ. എഡിറ്റിംഗ് സൈജു ശ്രീധരൻ. സംഗീതം സുഷിൻ ശ്യാം. വരത്തൻ ചിത്രത്തിന്റെ തിരക്കഥ രചിച്ച സുഹാസ്-ഷറഫു കൂട്ടുകെട്ട് മുഹ്‌സിൻ പരാരിയുമായി കൈകോർക്കുന്നതാവും സ്ക്രിപ്റ്റ്. സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ് ചിത്രത്തിന്റെ സംഭാഷണം രചിച്ചത് മുഹ്‌സിനാണ്. ഒ.പി.എം. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം വിഷു റിലീസ് ആയിരിക്കും.

      First published: