ഇത് കേരളം കാത്തിരിക്കുന്ന ചിത്രം, വൈറസ് ട്രെയ്‌ലർ ട്രെൻഡിങ് നമ്പർ വൺ

Virus trailer trending number one | കഴിഞ്ഞ ദിവസം ദുബായിയിലായിരുന്നു ട്രെയ്‌ലർ ലോഞ്ച്

news18india
Updated: April 27, 2019, 2:41 PM IST
ഇത് കേരളം കാത്തിരിക്കുന്ന ചിത്രം, വൈറസ് ട്രെയ്‌ലർ ട്രെൻഡിങ് നമ്പർ വൺ
വൈറസ് ട്രെയ്‌ലറിൽ നിന്നും
  • Share this:
ഇത് കേരളം ഞെട്ടിത്തരിച്ച ആ ദിനങ്ങളെപ്പറ്റിയുള്ള ചിത്രമാണ്. നിപ്പ വൈറസ് എന്ന മഹാമാരി കാർന്നു തിന്ന ജീവനുകളെപ്പറ്റിയും, അന്ന് നില നിന്ന യുദ്ധ സമാനമായ അന്തരീക്ഷവും പ്രതിപാദിച്ച് ആദ്യമായി പുറത്തു വരുന്ന ചിത്രം വൈറസിന്റെ ട്രെയ്‌ലർ യൂട്യൂബിൽ നമ്പർ വൺ. കഴിഞ്ഞ ദിവസം ദുബായിയിലായിരുന്നു ട്രെയ്‌ലർ ലോഞ്ച്. സംവിധാനം ആഷിഖ് അബു. മലയാള സിനിമയിലെ മുൻനിര താരങ്ങൾ എല്ലാം തന്നെ അണിനിരക്കുന്നു എന്ന സവിശേഷതയുമായാണ് വൈറസ് പ്രേക്ഷക മുന്നിലെത്താൻ തയ്യാറെടുക്കുന്നത്.



കുഞ്ചാക്കോ ബോബൻ, രേവതി, ആസിഫ് അലി, റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, പാർവതി, രമ്യ നമ്പീശൻ, സൗബിൻ ഷാഹിർ, ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, മഡോണ, ജോജു ജോർജ്, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണ, തുടങ്ങിയ വൻ താര നിരയാണ് ചിത്രത്തിൽ അണി നിരക്കുക. കൂടാതെ പൂർണ്ണിമ ഇന്ദ്രജിത്തിന്റെ തിരിച്ചു വരവ് കൂടിയാണീ ചിത്രം.

ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ വേഷത്തിലെത്തുക രേവതിയായിരിക്കും. കളക്ടർ യു.വി. ജോസ് ആവുന്നത് ടൊവിനോ. നിപ ബാധിതരെ ചികിൽസിച്ചു ജീവൻ വെടിഞ്ഞ നേഴ്സ് ലിനിയായി റിമയാവും വേഷമിടുക.ചലച്ചിത്ര രംഗത്തെ പ്രഗത്ഭരുടെ വൻനിര പിന്നണിയിലുമുണ്ട്. രാജീവ് രവിയാണ് ക്യാമറ. എഡിറ്റിംഗ് സൈജു ശ്രീധരൻ. സംഗീതം സുഷിൻ ശ്യാം. വരത്തൻ ചിത്രത്തിന്റെ തിരക്കഥ രചിച്ച സുഹാസ്-ഷറഫു കൂട്ടുകെട്ട് മുഹ്‌സിൻ പരാരിയുമായി കൈകോർക്കുന്നതാവും സ്ക്രിപ്റ്റ്. സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ് ചിത്രത്തിന്റെ സംഭാഷണം രചിച്ചത് മുഹ്‌സിനാണ്. ഒ.പി.എം. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം ജൂൺ 7ന് റിലീസ് ആവും.

First published: April 27, 2019, 2:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading