നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും സംവിധായകരാകുന്നു; പുതിയ ചിത്രം നിർമ്മിക്കുന്നത് ബാദുഷ

  വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും സംവിധായകരാകുന്നു; പുതിയ ചിത്രം നിർമ്മിക്കുന്നത് ബാദുഷ

  Vishnu Unnikrishnan and Bibin George team up for a new movie | ഏവരുടെയും അനുഗ്രഹം തേടി തേടി വിഷ്ണു ഉണ്ണികൃഷ്ണൻ ഫേസ്ബുക് കുറിപ്പുമായി

  വിഷ്ണു ഉണ്ണികൃഷ്ണൻ, ബാദുഷ, ബിബിൻ ജോർജ്

  വിഷ്ണു ഉണ്ണികൃഷ്ണൻ, ബാദുഷ, ബിബിൻ ജോർജ്

  • Share this:
   വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും സംവിധായകരാവുന്നു. നിർമ്മാതാവും മുതിർന്ന പ്രൊഡക്ഷൻ കൺഡ്രോളറുമായ ബാദുഷയാണ് ചിത്രം നിർമ്മിക്കുന്നത്. 'കൃഷ്ണൻകുട്ടി പണി തുടങ്ങി' എന്ന സിനിമയിലെ നായകനാണ് വിഷ്ണു ഇപ്പോൾ.

   പുതിയ സിനിമയ്ക്ക് അനുഗ്രഹാശിസുകൾ തേടി വിഷ്ണു ഉണ്ണി കൃഷ്ണൻ ഫേസ്ബുക്കിൽ മൂന്നു പേരും ചേർന്നുള്ള ഒരു ചിത്രവും കുറിപ്പും പോസ്റ്റ് ചെയ്‌തു. പോസ്റ്റ് ചുവടെ:

   "പ്രിയപ്പെട്ടവരേ, മിമിക്രി വേദികളിൽ മുതൽ വെള്ളിത്തിരയിലെത്തും വരെ നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും പ്രോത്സാഹനവും ആണ് ഞങ്ങളുടെ കൈമുതൽ. ഇന്ന് ഞങ്ങൾ പുതിയൊരു ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ്. ബിബിനും ഞാനും ചേർന്ന് ഞങ്ങളുടെ അടുത്ത സിനിമ സംവിധാനം ചെയ്യാൻ പോവുകയാണ്.   ഞങ്ങൾ ആദ്യമായി എഴുതിയ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകർ - നാദിർഷ ഇക്ക, നൗഫൽ ഇക്ക, നിർമ്മാതാക്കൾ - ആൽവിൻ ആൻ്റണി ചേട്ടൻ, ഡോ: സക്കറിയ തോമസ്, ദിലീപേട്ടൻ, ആൻ്റോ ജോസഫ് ചേട്ടൻ മുതൽ, ഞങ്ങളിൽ വിശ്വാസം അർപ്പിച്ച് ഈ ചിത്രം നിർമ്മിക്കുന്ന ബാദുഷ ഇക്കയെയും, സിനിമയിലും സിനിമയ്ക്ക് പുറത്തും ഉള്ള ഞങ്ങളുടെ ഗുരുതുല്യരായ എല്ലാവരെയും ശിരസാ നമിച്ചു കൊണ്ട് ഞങ്ങൾ തുടങ്ങുകയാണ്. അനുഗ്രഹിക്കണം."
   Published by:user_57
   First published:
   )}