വിഷ്ണു ഉണ്ണികൃഷ്ണന്‍ (Vishnu Unnikrishnan) നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കുറി' (Kuri movie). കൊക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിച്ച് കെ.ആര്‍. പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ (motion poster) പുറത്തിറങ്ങി. പൃഥ്വിരാജ്, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി തുടങ്ങിയ പ്രമുഖ താരങ്ങളും മറ്റ് പ്രശസ്തരും അവരുടെ ഒഫീഷ്യല്‍ പേജുകള്‍ വഴി മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ചില നിഗൂഢതകള്‍ നിറച്ച് ചെറുതല്ലാത്ത പ്രതീക്ഷയുമായാണ് പോസ്റ്ററിന്റെ വരവ്.
വണ്ടിപ്പെരിയാര്‍ പരിസരങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ കുറിയില്‍ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അഥിതി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
ഫീല്‍ ഗുഡ് ഫാമിലി ത്രില്ലര്‍ ഗണത്തില്‍ ഒരുങ്ങുന്ന കുറിയുടെ ടൈറ്റില്‍ പോസ്റ്റര്‍ 2021 ഒക്ടോബര്‍ 15ന് മലയാളത്തിന്റെ ബിഗ് 'M'സായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഒഫീഷ്യല്‍ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ട്രെയ്‌ലർ റിലീസുകള്‍ എന്നിവ ഉടനെ ഉണ്ടാകും എന്നാണ് സൂചന.
'കൃഷ്ണൻകുട്ടി പണിതുടങ്ങി' എന്ന സിനിമയിലാണ് വിഷ്ണു ഉണ്ണികൃഷ്ണൻ ഇതിനുമുൻപ് നായകവേഷം ചെയ്തത്. സാനിയ അയ്യപ്പനാണ് ഈ സിനിമയുടെ നായിക. ത്രില്ലർ ഗണത്തിൽ തീർത്ത ഈ ചിത്രം നിലവിൽ Zee5ൽ പ്രദർശനം തുടരുന്നു.
2022 സമ്മര്‍ റിലീസിനു തയ്യാറെടുക്കുന്ന കുറിയുടെ ഛായഗ്രഹണം സന്തോഷ് സി. പിള്ളയാണ്. എഡിറ്റിങ് - റഷിന്‍ അഹമ്മദ്, ബി.കെ. ഹരിനാരായണന്‍ വരികളെഴുതുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വിനു തോമസാണ്. പ്രൊജക്റ്റ് ഡിസൈനര്‍ - നോബിള്‍ ജേക്കബ്, ആര്‍ട്ട് ഡയറക്ടര്‍ - രാജീവ് കോവിലകം, സംഭാഷണം - ഹരിമോഹന്‍ ജി., കോസ്റ്റ്യൂം - സുജിത് മട്ടന്നൂര്‍, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍ - വൈശാഖ് ശോഭന്‍ & അരുണ്‍ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടര്‍ - ശരണ്‍ എസ്.എസ്., ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - പ്രകാശ് കെ മധു തുടങ്ങിയവരാണ് അണിയറയില്‍ പ്രവത്തിക്കുന്നത്.
Summary: Vishnu Unnikrishnan dons khaki for his next movie titled Kuri. The character motion poster shows the protagonist as Dileep Kumar. The film has Surabhi Lekshmi as female lead. The film is touted to be a feel-good family thriller. Vishnu was last seen in the movie Krishnankutty Panithudangi. The thriller movie has Saniya Iyyappan as female lead. The movie is currently streaming on Zee5
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kuri movie, Vishnu unnikrishnan