• HOME
 • »
 • NEWS
 • »
 • film
 • »
 • Kuri movie | വിഷ്ണു ഉണ്ണികൃഷ്ണന്റെ 'കുറി' റിലീസിനൊരുങ്ങുന്നു

Kuri movie | വിഷ്ണു ഉണ്ണികൃഷ്ണന്റെ 'കുറി' റിലീസിനൊരുങ്ങുന്നു

പുതുവത്സര ആശംസയായി 'കുറി'യുടെ ഏറ്റവും പുതിയ മോഷൻ വീഡിയോ പുറത്തിറങ്ങി

വിഷ്ണു ഉണ്ണികൃഷ്ണൻ

വിഷ്ണു ഉണ്ണികൃഷ്ണൻ

 • Last Updated :
 • Share this:
  കൊക്കേഴ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കോകേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ് നിർമ്മിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ (Vishnu Unnikrishnan) നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'കുറി' (Kuri) റിലീസിന് ഒരുങ്ങുന്നു.

  ഷൈൻ ടോം ചാക്കോ നായകനായ തമിക്കു ശേഷം കെ.ആർ. പ്രവീൺ കഥയും, തിരക്കഥയും, സംവിധാനവും നിർവ്വഹിക്കുന്ന 'കുറി' ഷൂട്ടിങ് പൂർത്തിയാക്കി പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

  പുതുവത്സര ആശംസയായി 'കുറി'യുടെ ഏറ്റവും പുതിയ മോഷൻ വീഡിയോ പുറത്തിറങ്ങി. ഫീൽ ഗുഡ് ഫാമിലി ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന കുറിയുടെ ടൈറ്റിൽ പോസ്റ്റർ ഒക്ടോബർ 15നു മലയാളത്തിന്റെ ബിഗ് 'എം' ആയ മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തിരുന്നു.

  ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ, ട്രെയ്‌ലർ റിലീസുകൾ എന്നിവ ഉടനെ ഉണ്ടാകും എന്ന സൂചന നൽകുന്ന കുറി 2022 സമ്മർ റിലീസിനായി തയ്യാറെടുക്കുന്ന ചിത്രമാണ്.

  വണ്ടിപ്പെരിയാർ പരിസരങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ കുറിയിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്‌, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

  സന്തോഷ്‌ സി. പിള്ള ഛായഗ്രഹണം നിർവ്വഹിക്കുന്ന കുറിയുടെ എഡിറ്റിങ് റഷിൻ അഹമ്മദാണ്, ബി.കെ. ഹരിനാരായണൻ വരികളെഴുതുന്ന ചിത്രത്തിന്റെ സംഗീതം വിനു തോമസാണ്.

  പ്രൊജക്റ്റ്‌ ഡിസൈനർ - നോബിൾ ജേക്കബ്, ആർട്ട്‌ ഡയറക്ടർ - രാജീവ്‌ കോവിലകം. ഹരിമോഹൻ ജി. സംഭാഷണങ്ങൾ എഴുതിയിരിക്കുന്നു.

  കോസ്റ്യൂം ഡിസൈനർ - സുജിത് മട്ടന്നൂർ, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ - വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടർ - ശരൺ എസ്.എസ്., ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ. മധു.  Also read: കിയാരയുടെ ആദ്യ ഷോട്ട്; പത്താംവളവിന്റെ പുതുവത്സര പോസ്റ്റിൽ സുരാജിനും അതിഥിക്കുമൊപ്പം മുക്തയുടെ മകൾ

  സുരാജ് വെഞ്ഞാറമൂടിനും (Suraj Venjaramood) അതിഥി രവിക്കുമൊപ്പം (Aditi Ravi) ബൈക്കിന്റെ മുന്നിൽ പുഞ്ചിരിയോടെ ഇരുന്ന് യാത്ര ചെയ്യുന്ന പെൺകുട്ടിയെ കണ്ടില്ലേ? മുക്തയുടെയും റിങ്കു ടോമിയുടെയും മിടുക്കിയായ മകൾ, കണ്മണി എന്ന് വിളിക്കുന്ന കിയാരയാണിത് (Kiara Rinku Tomy). കൺമണിയുടെ ആദ്യ സിനിമയാണ് സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ നായകവേഷം ചെയ്യുന്ന 'പത്താംവളവ്' (Pathaam Valavu). ലച്ചു എന്നാണ് കൺമണിയുടെ കഥാപാത്രത്തിന് പേര്.

  ഇന്ദ്രജിത്ത് വീണ്ടും പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം ഒരു ത്രില്ലർ സ്വഭാവമുള്ള ഒരു ഫാമിലി ഇമോഷണൽ ഡ്രാമയാണ്.

  വർഷങ്ങൾക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. അതിഥി രവിയും സ്വാസികയുമാണ് നായികമാർ.
  Published by:user_57
  First published: