ഇന്റർഫേസ് /വാർത്ത /Film / Vishnu Vishal| രാക്ഷസന് ശേഷം വിഷ്ണു വിശാലിന്റെ ആക്ഷൻ ത്രില്ലർ; എഫ് ഐ ആർ ട്രെയിലർ പുറത്തിറങ്ങി

Vishnu Vishal| രാക്ഷസന് ശേഷം വിഷ്ണു വിശാലിന്റെ ആക്ഷൻ ത്രില്ലർ; എഫ് ഐ ആർ ട്രെയിലർ പുറത്തിറങ്ങി

തീവ്രവാദിയെന്ന മുദ്രകുത്തലില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്ന 'ഇര്‍ഫാന്‍ അഹമ്മദ്' എന്ന കഥാപാത്രമായാണ് വിഷ്‍ണു വിശാല്‍ എത്തുന്നത്

തീവ്രവാദിയെന്ന മുദ്രകുത്തലില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്ന 'ഇര്‍ഫാന്‍ അഹമ്മദ്' എന്ന കഥാപാത്രമായാണ് വിഷ്‍ണു വിശാല്‍ എത്തുന്നത്

തീവ്രവാദിയെന്ന മുദ്രകുത്തലില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്ന 'ഇര്‍ഫാന്‍ അഹമ്മദ്' എന്ന കഥാപാത്രമായാണ് വിഷ്‍ണു വിശാല്‍ എത്തുന്നത്

  • Share this:

രാക്ഷസൻ (Ratsasan)എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന് ശേഷം വിഷ്‍ണു വിശാലിനെ നായകനാക്കി മനു ആനന്ദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'എഫ് ഐ ആറി' (FIR)ന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. തീവ്രവാദിയെന്ന മുദ്രകുത്തലില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്ന 'ഇര്‍ഫാന്‍ അഹമ്മദ്' എന്ന കഥാപാത്രമായാണ് വിഷ്‍ണു വിശാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

റെയ്‍സ വില്‍സണ്‍, റെബ മോണിക്ക ജോണ്‍, ഗൗതം വസുദേവ് മേനോന്‍, മാല പാര്‍വ്വതി എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളായി എത്തുന്നു. ഗൗതം മേനോന്‍റെ അസിസ്റ്റന്‍റ് കൂടിയായിരുന്ന മനു ആനന്ദിന്റെ സംവിധാനത്തിലുള്ള ചിത്രം ഫെബ്രുവരി 11നാണ് റിലീസ് ചെയ്യുക.

Also Read-Bro Daddy Remake | ബ്രോ ഡാഡി തെലുങ്കിൽ ചെയ്യാൻ സുരേഷ് ബാബുവിന് മോഹം; അച്ഛനും മകനുമാകാൻ വെങ്കടേഷും റാണയും

ഛായാഗ്രഹണം അരുള്‍ വിന്‍സെന്‍റ്. കലാസംവിധാനം ഇന്ദുലാല്‍ കവീട്, വസ്ത്രാലങ്കാരം പൂര്‍ത്തി പ്രവീണ്‍, സംഗീതം അശ്വത്ഥ്, എഡിറ്റിംഗ് പ്രസന്ന ജി കെ, അഡീഷണല്‍ സ്ക്രീന്‍പ്ലേ ദിവ്യാങ്ക ആനന്ദ് ശങ്കര്‍, സൗണ്ട് ഡിസൈന്‍ സീഡ് സ്റ്റുഡിയോസ് (സുരെന്‍ ജി, എസ് അഴകിയകോതന്‍),

' isDesktop="true" id="505485" youtubeid="eVKIjoK7FnM" category="film">

ആക്ഷന്‍ ഡയറക്ടര്‍ സ്റ്റണ്ട് സില്‍വ, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ അനിത മഹേന്ദ്രന്‍, വിവി സ്റ്റുഡിയോസിന്‍റെ ബാനറില്‍ ശുഭ്ര, ആര്യന്‍ രമേശ്, വിഷ്‍ണു വിശാല്‍ എന്നിവരാണ് നിര്‍മ്മാണം.

First published:

Tags: Tamil movie, Vishnu Vishal