• HOME
 • »
 • NEWS
 • »
 • film
 • »
 • Film release | താരചിത്രങ്ങൾക്കൊപ്പം റിലീസിനൊരുങ്ങി വിശുദ്ധ മെജോ, ഉൾക്കാഴ്ച

Film release | താരചിത്രങ്ങൾക്കൊപ്പം റിലീസിനൊരുങ്ങി വിശുദ്ധ മെജോ, ഉൾക്കാഴ്ച

ആസിഫ് അലി ചിത്രം 'കൊത്ത്', അനൂപ് മേനോന്റെ 'കിംഗ് ഫിഷ്' സിനിമകൾക്ക് ഒപ്പം സെപ്റ്റംബർ 16ന് റിലീസിനൊരുങ്ങി 'വിശുദ്ധ മെജോ'യും 'ഉൾക്കാഴ്ച'യും

വിശുദ്ധ മെജോ, ഉൾക്കാഴ്ച

വിശുദ്ധ മെജോ, ഉൾക്കാഴ്ച

 • Last Updated :
 • Share this:
  ആസിഫ് അലി ചിത്രം 'കൊത്ത്', അനൂപ് മേനോന്റെ 'കിംഗ് ഫിഷ്' സിനിമകൾക്ക് ഒപ്പം സെപ്റ്റംബർ 16ന് റിലീസിനൊരുങ്ങി 'വിശുദ്ധ മെജോ'യും (Vishudha Mejo) 'ഉൾക്കാഴ്ച'യും (Ulkkazhcha). 'ജയ് ഭീം' ഫെയിം ലിജോ മോള്‍ ജോസ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് 'വിശുദ്ധ മെജോ'

  വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി. ജോണ്‍ നിർവ്വഹിക്കുന്നു. ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.

  എഡിറ്റർ- ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈൻ - ശങ്കരന്‍ എ.എസ്., സിദ്ധാര്‍ത്ഥന്‍; ശബ്ദമിശ്രണം- വിഷ്ണു സുജാതന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനീത് ഷൊര്‍ണൂര്‍, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, കല- നിമേഷ് താനൂർ, വസ്ത്രാലങ്കാരം- റാഫി കണ്ണാടി പറമ്പ്, മേക്കപ്പ്- സിനൂപ് രാജ്, കളറിസ്റ്റ്- ഷണ്‍മുഖ പാണ്ഡ്യന്‍ എം., സ്റ്റിൽസ്- വിനീത് വേണുഗോപാലന്‍, ഡിസൈൻ- പ്രത്തൂല്‍ എന്‍.ടി., ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഫിലിപ്പ് ഫ്രാൻസിസ്.

  Also read: Kothu | 'തേൻ തുള്ളി പോലൊരു പാട്ടുമായി' ആസിഫ് അലിയുടെ 'കൊത്ത്'; ചിത്രം തിയേറ്ററുകളിലേക്ക്

  മാസ്റ്റർ വിഷ്ണു ഹരി, അഞ്ജലി നായർ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ രാജേഷ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉൾക്കാഴ്ച' നെൽസൺ, സന്തോഷ് കീഴാറ്റൂർ, മനു രാജ്, നാരായണൻകുട്ടി, വിജയ് ശങ്കർ, ബിനീഷ് ഭാസി, കോട്ടയം പുരുഷൻ, കോഴിക്കോട് ജയരാജ്, രമേഷ് കുറുമശ്ശേരി, സുന്ദർ പാണ്ഡ്യൻ, ടോണി, കോബ്രാ രാജേഷ്, അശോകൻ ശക്തി കുളങ്ങര, ശ്രീജിത്ത്, പ്രവീൺ കൊടുന്തറ, വിശ്വംഭരൻ, ശ്രീധരൻ, അഭിലാഷ്, കുളപ്പുള്ളി ലീല ,സീമ ജി നായർ, തസ്ലീമ, അംബികാ മോഹൻ, കൃഷ്ണപ്രഭ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ഒപ്പം
  നടൻ ജയസൂര്യയുടെ സഹോദരിയുടെ മകൻ അതുൽ കൃഷ്ണ, ഹിറ്റ് ആൽബങ്ങളിലൂടെ ശ്രദ്ധേയനായ സലിം കോടത്തൂർ, തമിഴിലെ സൂപ്പർ ഹിറ്റായ രാക്ഷസയിലെ താരമായ വിനോദ് സാഗർ, . ശ്രീപദം സീരിയൽ ഫെയിം തസ്ലീമ തുടങ്ങിയവരും ആദ്യമായി ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

  സരസ്വതി ഫിലിംസിന്റെ ബാനറിൽ ബിജോയ് ബാഹുലേയൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നജീം ഷാ, പ്രശാന്ത് മാധവൻ എന്നിവർ നിർവ്വഹിക്കുന്നു. രൂപേഷ് കല്ലിങ്കൽ, ബിജോയ് ബാഹുലേയൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. കവിത- അനിൽ പുതുവയൽ, കല- അനീഷ് കൊല്ലം, മേക്കപ്പ്- ബിനോയ് കൊല്ലം, വസ്ത്രാലങ്കാരം- അസീസ് പാലക്കാട്, ആന്റണി വെെറ്റില,
  നൃത്തം- ഇംത്യാസ് അബൂബക്കർ, അജീഷ്, പരസ്യകല- യെല്ലോ ടൂത്ത്, പ്രൊഡക്ഷൻ ഡിസെെനർ- അമ്പിളി, പി.ആർ.ഒ.- എ.എസ്. ദിനേശ്.

  Summary: Vishudha Mejo and Ulkkazhcha movies releasing on September 16
  Published by:user_57
  First published: