• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ രേഖയെന്ന് സർക്കാർ; ദിലീപിന് കൊടുക്കരുതെന്ന് ആവശ്യം

Visuals in actress assault case categorised as document proof | രേഖയാണോ തൊണ്ടിമുതലാണോ എന്ന് വ്യക്തമാക്കാൻ സുപ്രീം കോടതിയിൽ നിന്നും നിർദ്ദേശം വന്നതിനു പിന്നാലെയാണ് ഇത്

news18-malayalam
Updated: September 17, 2019, 3:13 PM IST
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ രേഖയെന്ന് സർക്കാർ; ദിലീപിന് കൊടുക്കരുതെന്ന് ആവശ്യം
dileep
  • Share this:
നടിയെ ആക്രമിച്ച കേസിലെ നിർണ്ണായകമായ വീഡിയോ ദൃശ്യങ്ങൾ രേഖയെന്നു സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു. രേഖയാണോ തൊണ്ടിമുതലാണോ എന്ന് വ്യക്തമാക്കാൻ സുപ്രീം കോടതിയിൽ നിന്നും നിർദ്ദേശം വന്നതിനു പിന്നാലെയാണ് ഇത്. രേഖയാണെങ്കിലും പ്രതിയായ ദിലീപിന് ദൃശ്യങ്ങൾ കൊടുക്കരുതെന്ന് സർക്കാർ വാദിച്ചു. ദൃശ്യങ്ങൾ പുറത്തു വന്നാൽ നടിയുടെ സ്വകാര്യത്തെ ബാധിക്കും എന്ന് സർക്കാർ. ദിലീപിന്റെ അഭിഭാഷകൻ മുകുൾ റോത്തഗി ദൃശ്യങ്ങൾ ലഭിക്കാനായി വാദിച്ചിരുന്നു. ദൃശ്യങ്ങൾ ലഭിച്ചാലേ പ്രതിയുടെ നിരപരാധിത്വം തെളിയിക്കാൻ കഴിയൂ എന്നും അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. തന്റെ സ്വകാര്യത്തെ ബാധിക്കുന്നതിനാൽ ദൃശ്യം നൽകരുതെന്ന് നടിയും ആവശ്യപ്പെട്ടിരുന്നു. കേസിൽ വാദം പുരോഗമിക്കുകയാണ്.

First published: September 17, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍