• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അടിമുടി ആക്ഷൻ; വിശ്വരൂപം2 രണ്ടാം ട്രെയിലർ എത്തി

Gowthamy GG | news18
Updated: July 30, 2018, 10:53 AM IST
അടിമുടി ആക്ഷൻ; വിശ്വരൂപം2 രണ്ടാം ട്രെയിലർ എത്തി
Gowthamy GG | news18
Updated: July 30, 2018, 10:53 AM IST
കാത്തിരിപ്പുകൾക്കൊടുവിൽ ഉലകനായകൻറെ വിശ്വരൂപം2 ഓഗസ്റ്റ് 10ന് തിയേറ്ററുകളിലെത്തുകയാണ്. 2013ൽ പുറത്തിറങ്ങിയ വിശ്വരൂപം ഒന്നാംഭാഗത്തിന്റെ തുടർച്ചയായിട്ടാണ് രണ്ടാം ഭാഗം എത്തുന്നത്. കമൽഹാസന് പുറമെ പൂജാ കുമാർ, ആൻഡ്രിയ ജെർമിയ, രാഹുൽ ബോസ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

ചിത്രത്തിന്റെ റിലീസിന് മുമ്പ് വീണ്ടുമൊരു ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. അടിമുടി ആക്ഷൻ രംഗങ്ങളോടും പഞ്ച് ഡയലോഗുകളോടും കൂടിയ പുതിയ ട്രെയിലർ ഇറങ്ങിയതിന് തൊട്ടുപിന്നാലെ തന്നെ വൈറലായി. ചിത്രത്തിലെ ഓരോ ആക്ഷൻ രംഗങ്ങളും ആരാധകർക്ക് മികച്ച കാഴ്ച അനുഭവം സമ്മാനിക്കുന്നതാണെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. ചിത്രത്തിന്റെ ആദ്യ ട്രെയിലറിനും മികച്ച സ്വീകാര്യത തന്നെയാണ് ലഭിച്ചത്.

കമൽഹാസൻ തന്നെയാണ് ചിത്രത്തിന് സംഭാഷണവും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. റോ ഏജന്റ് വിസാം അഹമ്മദ് കശ്മീരിയായിട്ടാണ് ചിത്രത്തിൽ കമൽ എത്തുന്നത്.
First published: July 30, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍